September 30, 2026

ടൂറിസം മേഖലയിൽ സാമ്പത്തിക ഉത്തേജന പാക്കേജുകൾ പ്രഖ്യാപിക്കണം : ഇന്ത്യൻ ഫെഡറേഷൻ ഓഫ് ട്രാവൽ ആൻഡ് ടൂർസ് ഏജൻസ്

0
Screenshot_2020-06-27-14-20-51-019_com.miui_.gallery.png
By ന്യൂസ് വയനാട് ബ്യൂറോ
.
കൽപ്പറ്റ: കോവിഡിനെ തുടർന്നുണ്ടായ നഷ്ടം പരിഹരിക്കാൻ ടൂറിസം മേഖലയിൽ സാമ്പത്തിക ഉത്തേജന പാക്കേജുകൾ പ്രഖ്യാപിക്കണമെന്ന് ഇന്ത്യൻ ഫെഡറേഷൻ ഓഫ് ട്രാവൽ ആൻഡ് ടൂർസ് ഏജൻസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പലിശ രഹിത വായ്പകൾ അനുവദിക്കുക. ടിക്കറ്റ് റീഫണ്ടിംഗിൽ വിമാന കമ്പനികളുടെ അലംഭാവം അവസാനിപ്പിക്കുക ,റെഗുലർ ഫ്ലൈറ്റുകൾ അനുവദിച്ച് പ്രവാസികളെ സർക്കാർ നാട്ടിലെത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ജില്ലാ കമ്മിറ്റി ഭാരവാഹികളായി കെ.  അയ്യപ്പൻ കുട്ടി (പ്രസിഡൻറ്) അബ്ദുൾ ഹാരിസ് (വൈ.പ്രസിഡൻ്റ്)ഹാരിസ് കോമ്പി (സെക്രട്ടറി) രഞ്ജിത്ത് (ജോ. സെക്രട്ടറി)സി.എ നാസർ (ട്രഷറർ എന്നിവരെ തിരഞ്ഞടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *