November 7, 2026

കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ ഡിജിറ്റൽ മീഡിയകളിൽ പ്രചരിപ്പിച്ച രണ്ട് പേർ വയനാട്ടിൽ അറസ്റ്റിൽ

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ സൈബര്‍ലോകത്ത് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് പോലീസ് സംസ്ഥാനവ്യാപകമായി നടത്തിയ ഓപ്പറേഷന്‍ പി ഹണ്ട്  റെയ്ഡില്‍ വയനാട്‌ ജില്ലയിൽ നിന്ന്  രണ്ട് പേര്‍ അറസ്റ്റിലായി. മാനന്തവാടി തൊണ്ടര്‍നാട് പോലീസ്  ഐ.ടി , പോക്‌സോ നിയമങ്ങള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ കുഞ്ഞോം സ്വദേശി മുഹമ്മദ് റാഫി (20), ബത്തേരി പോലിസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ബത്തേരി സ്വദേശി ജിഷ്ണു (23) എന്നിവരാണ് അറസ്റ്റിലായത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 110 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ഇതില്‍ 47 പേരെ അറസ്റ്റ്  ചെയ്തു.സംസ്ഥാനത്ത്  കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറത്താണ്. 15 പേര്‍. തിരുവനന്തപുരം, കോഴിക്കോട് ജില്ലയിലും നാലുപേര്‍ വീതവും എറണാകുളം ജില്ലയില്‍ അഞ്ചുപേരും അറസ്റ്റിലായി. തിരുവനന്തപുരത്ത് എട്ട് സ്ഥലങ്ങളിലും എറണാകുളത്ത് 15 സ്ഥലങ്ങളിലും കോഴിക്കോട് ഏഴ് സ്ഥലങ്ങളിലുമാണ്   ശനിയാഴ്ച  റെയ്ഡ് നടത്തിയത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *