September 28, 2026

ഒറ്റയാൻ ആക്രമണം തുടരുന്നു : ആനപ്പേടിയിൽ തോൽപ്പെട്ടി.

0
IMG-20200628-WA0143.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ഒറ്റയാന്റെ ആക്രമണ പരമ്പരയിൽ  കാട്ടാന ഭീതിയിൽ തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടി. തോൽപ്പെട്ടി മാരപറമ്പിൽ സേവിയാറിൻ്റെ വീടും ജീപ്പുമാണ് ഒറ്റായൻ തകർത്തത്.പുലർച്ചെ രണ്ടര മണിയോയാണ് സംഭവം.കൃഷി നശിപ്പിക്കുന്നകാട്ടാനയെ ഓടിക്കുന്നതിന് ശ്രമിക്കുന്നതിനിടയിലാണ് കാട്ടാന വീടിനും മുറ്റത്ത് നിർത്തിയിട്ട ജീപ്പിന് നേരെയും അക്രമം നടത്തിയത്. സേവിയർ ആനയുടെ മുമ്പിൽ  നിന്ന് തലനാര്ഴക്കണ് രക്ഷപ്പെട്ടത്. ഒരാഴ്ചക്കാലമായി പ്രദേശത്ത് ഒറ്റായൻ്റ ശല്യം രൂക്ഷമാണ്.കഴിഞ്ഞ ദിവസങ്ങളിൽ നിരവധി വീടിനും വാഹനത്തിന് നേരെയും കാട്ടാനയുടെ അക്രമം ഉണ്ടായി. വ്യാപകമായി കൃഷി നശിപ്പിക്കുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്. വന്യമൃഗശല്യം കരാണം സന്ധ്യ മയങ്ങിയാൽ വീടിന് പുറത്ത് ഇറങ്ങൻ കഴിയത്ത സ്ഥിതിയാണ്.ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് മുമ്പ് പ്രദേശത്ത് ഭിതി പടർത്തിയ ഒറ്റായനെ മയക്ക് വെടിവെച്ച് പിടിക്കുടുന്നതിന് വനം വകുപ്പ് നീക്കം നടത്തിയിരുന്നെങ്കിലും പിന്നിട് ശ്രമം ഉപേക്ഷിക്കുകയായിരിന്നു. ശല്യകാരനായ  ഒറ്റയാനെ മയക്ക് വെടിവെച്ച് പിടികൂടാണമെന്നും നഷ്ടപരിഹരം കാലതമാസം കൂടാതെ ലഭ്യമക്കണമെന്ന ആവശ്യവും ശക്തമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *