June 28, 2026

”വായനക്കാരനും വായനശാലക്കുമൊപ്പം” ക്യാമ്പയിൻ ആരംഭിച്ചു.

0
IMG-20200628-WA0120.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
കൽപ്പറ്റഃ  കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലുമായി സഹകരിച്ച്  ലെറ്റ്സ്‌ പബ്ലിഷേഴ്സ്‌ നടത്തുന്ന ''വായനക്കാരനും വായനശാലക്കുമൊപ്പം''എന്ന ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ജില്ലാ തല ഉൽഘാടനം പത്മ പ്രഭാ ഗ്രന്ഥാലയത്തിൽ വെച്ച് പുസ്തകങ്ങൾ ഏറ്റുവാങ്ങി കൊണ്ട് പ്രമുഖ നിരൂപകനും മലയാളത്തിന്റെ പ്രിയ  എഴുത്തുകാരനുമായ ഒ.കെ.ജോണി നിർവഹിച്ചു. 
സഹൃദയർ സ്പോൺസർ ചെയ്യുന്ന ജുനൈദ് കൈപ്പാണി യുടെ ''രാപ്പാർത്ത നഗരങ്ങൾ'' എന്ന ഗ്രന്ഥത്തിന്റെ  കോപ്പി പബ്ലിക്ക്  ലൈബ്രറികളിലേക്ക്  സൗജന്യമായി ലെറ്റ്സ്‌ പബ്ലിഷേഴ്സ്, ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ  എത്തിച്ചു നൽകുന്ന പദ്ധതിയാണ്  ''വായനക്കാരനും വായനശാലക്കുമൊപ്പം'' എന്നത്.
ചടങ്ങിൽ ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ.സുധീർ അദ്ധ്യക്ഷത വഹിച്ചു. ടി.വി.രവീന്ദ്രൻ, കെ.എ.സ്കറിയ,എ.അമീർ    ജുനൈദ് കൈപ്പാണി എന്നിവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *