June 28, 2026

പിലക്കാവ് ജെസ്സിയിൽ സി.പിഎം പ്രവർത്തകർ പാർട്ടി വിട്ട് സി.പി.ഐയിലേക്ക്

0
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടി:
മാനന്തവടി പിലക്കാവ് ജെസ്സിയിൽ സി.പി.എം പ്രവർത്തകർ പാർട്ടി വിട്ട് സി.പി.ഐയിൽ  ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. സി പിഎം എടുക്കുന്ന തെറ്റായ സമീപനത്തെ തുടർന്നാണ് പ്രവർത്തകർ പാർട്ടി വിട്ടത്. വരും ദിവസങ്ങളിൽ നിരവധി പ്രവർത്തകർ സിപിഐയിലെത്തുമെന്നും നേതാക്കൾ പറഞ്ഞു..ജെസിയിൽ ചേർന്ന യോഗത്തിൽ പി  ജയേഷ് അദ്ധ്യക്ഷത വഹിച്ചു. സി പിഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി ഇ.ജെ ബാബു ഉദ്ഘാടനം ചെയ്തു.പി.എസ്സ്. രമേശ്  സി.പി.ഐ.മാനന്തവാടി  മണ്ഡലം കമ്മിറ്റി അംഗം വി.വി. ആന്റണി ,ലോക്കൽ ക്കമ്മിറ്റി അംഗം പ്രഭാകരൻ പിലാക്കാവ്, ജോജി പിലാക്കാവ്, സജീവ്, സതീഷ് എന്നിവർ പ്രസംഗിച്ചു. . പി.എസ്സ് രമേശ് കൺവീനറായി അനുഭാവി ഗ്രൂപ്പ് രൂപീകരിച്ചു.ജെസിയിൽ പതാകയും ഉയർത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *