June 28, 2026

പെട്രോൾ- ഡിസൽ വില വർദ്ധന : കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ മാനന്തവാടിയിൽ ധർണ്ണ നടത്തി

0
IMG-20200629-WA0257.jpg
By ന്യൂസ് വയനാട് ബ്യൂറോ
പെട്രോൾ- ഡിസൽ വില വർദ്ധന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ കോൺഗ്രസ് ധർണ്ണ നടത്തി.
മാനന്തവാടി കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ഭരണത്തിന്റെ ഫലമായി സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാകുന്ന രീതിയിൽ ഇന്ത്യയിൽ വില വർദ്ധിപ്പിച്ച മോദി ഗവൺമെന്റിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിച്ചു.
രാജ്യവ്യാപക സമരത്തിന്റെ ഭാഗമായി മാനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി പോസ്റ്റോഫിസിനു മുൻപിൽ നടത്തിയ ധർണ്ണ സമരം അഡ്വ എൻകെ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.മാനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡെന്നിസൻ കണിയാരം അധ്വക്ഷത വഹിച്ചു.
എ സുനിൽ കുമാർ, സാബു പൊന്നിയിൽ, പെരുമ്പിൽ അപ്പച്ചൻ, വി യു ജോയി, ഹംസ പഞ്ചാരക്കൊല്ലി, ഹംസ പി.കെ, രാധാക്യഷണൻ താഴെയങ്ങാടി ,ഷാജു ബെർലി, മുസ്തഫ ,പി .പി എ ബഷീർ, ഗിരീഷ് കുമാർ, ജിൻസ് ഫാന്റസി എന്നിവർ പ്രസംഗിച്ചു,.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *