September 28, 2026

നോർക്ക റൂട്ട്സ് – ആനുകൂല്യങ്ങൾ പ്രഖ്യാപനങ്ങളിൽ ഒതുക്കരുത് : -പ്രവാസി കോൺഗ്രസ്സ്

0
IMG-20200627-WA0008.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ: 
നോർക്ക റൂട്ട്സ് – ആനുകൂല്യങ്ങൾ പ്രഖ്യാപനങ്ങളിൽ ഒതുക്കരുെതെന്ന്   -പ്രവാസി കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മറ്റി
 വൈസ് പ്രസിഡണ്ട്
പി.ഇ.ഷംസുദ്ദീൻ ആവശ്യപ്പെട്ടു.
കോവിഡ് 19 ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും തിരികെയെത്തിയതും ജോലി ചെയ്യുന്ന രാജ്യങ്ങളിലേക്ക് മടങ്ങിപ്പോവാൻ സാധിക്കാതെ വരികയും ചെയ്ത പ്രവാസികൾക്ക് നോർക്ക റൂട്ട്സ് പ്രഖ്യാപിച്ച സമാശ്വാസ ധനസഹായം 5000/- രൂപ വീതം എത്രയും വേഗം അർഹരായവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുവാൻ നോർക്ക റൂട്ട്സ് തയ്യാറാവണം. അപേക്ഷിച്ചവരിൽ ചിലരെ മാത്രം വിളിച്ച് എൻക്വയറി എടുക്കുകയും   അധികമാളുകളേയും എൻക്വയറിക്ക് വിളിക്കാതിരിക്കുകയും ചെയ്ത സാഹചര്യമുണ്ടായി. ജൂൺ 16 മുതൽ ചുരുക്കം ചിലരുടെ അക്കൗണ്ടുകളിലേക്ക് ധനസഹായം കൈമാറി എന്ന് അധികൃതർ പറയുമ്പോഴും ബഹുഭൂരിപക്ഷവും ആനുകൂല്യം ലഭിച്ചവരുടെ പട്ടികക്ക് പുറത്താണ്. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഏറെ നേരം അക്ഷയ സെന്ററുകൾക്ക് മുമ്പിൽ ക്യൂ നിന്ന് അപേക്ഷ സമർപ്പിച്ച് പ്രതീക്ഷയിലിരിക്കുന്നവരെ അനാവശ്യ കാലതാമസത്താൽ നിരാശരാക്കുന്ന സമീപനത്തിൽ നിന്നും അധികൃതർ പിന്തിരിയണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *