June 28, 2026

സി.എം. സുമേഷിനെ മുട്ടിൽ പഞ്ചായത്ത് നേതൃസമിതി ആദരിച്ചു.

0
IMG-20200628-WA0137.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ: വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സി.എം. സുമേഷിനെ മുട്ടിൽ പഞ്ചായത്ത് നേതൃസമിതി ചെയർമാൻ എ.കെ. മത്തായി പൊന്നാടയണിയിച്ച് അനുമോദിച്ചു. 10 വർഷം മുട്ടിൽ ലൈബ്രറി നേതൃസമിതി കൺവീനർ ആയി മികച്ച പ്രവർത്തനം കാഴ്ച്ച വച്ച അദ്ദേഹത്തെ പഞ്ചായത്തിലെ എല്ലാ ലൈബ്രറികളുടെയും സാന്നിധ്യത്തിൽ മുട്ടിൽ സംഗമം ലൈബ്രറിയിൽ വച്ച് നടന്ന ചടങ്ങിൽ ആണ് ആദരിച്ചത്
   പുതിയ മുട്ടിൽ പഞ്ചായത്ത് ലൈബ്രറി  നേതൃസമിതി ഭാരവാഹികളായി 
 സി .ടി. ജോണി,വീനസ് പാക്കം ലൈബ്രറി  (ചെയർമാൻ), എം.രവീന്ദ്രൻ, സിറ്റിസൺ ലൈബ്രറി, തെനേരി (വൈസ് ചെയർമാൻ), എം.കെ.ജെയിംസ്,യങ് മെൻസ് ക്ലബ്ബ് ആൻഡ് പ്രതിഭ ഗ്രന്ഥാലയം, കൊളവയൽ  (കൺവീനർ), എസ്.എസ്. സജീഷ് കുമാർ, സദ്ഭാവന, പനംങ്കണ്ടി  ( ജോ.കൺവീനർ), പി. നൗഷാദ്,സംഗമം ലൈബ്രറി, മുട്ടിൽ  (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.മുട്ടിൽ പഞ്ചായത്തിലെ പതിമൂന്നു ലൈബ്രറി പ്രതിനിധികൾ ഉൾപ്പെടുന്ന പുതിയ നേതൃസമിതിയാണ് അധികാരം  ഏറ്റെടുത്ത്. യോഗത്തിൽ പി. യു. അനിൽകുമാർ, കെ. പത്മ നാഭൻ, എം. പി. വിനോദ്, വി. പി. സജി, ഇ. എം. നാരായണൻ, ഇ. കെ. പ്രേമ് രാജ്, പി. ജെ. ആന്റണി,എം. കെ. മൊയ്തീൻ, കെ. എം. അലാവുദ്ധീൻ, കെ.  ഫിനോസ് കമാൽ, ഷാനവാസ് ഓണാട്ട്, പി. എം. നന്ദകുമാർ, എന്നിവർ സംസാരിച്ചു. 
  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *