October 8, 2024

എം.ആര്‍.എസ് സ്‌കൂളുകള്‍ക്ക് ഇത്തവണയും നൂറുമേനി വിജയം

0
കൽപ്പറ്റ: 
 പത്താംതരം പരീക്ഷ: ജില്ലയില്‍ 95.04 ശതമാനം വിജയം 
ജില്ലയില്‍ പത്താംതരം പരീക്ഷയില്‍ 95.04 വിജയ ശതമാനം. പരീക്ഷ എഴുതിയ 11655 വിദ്യാര്‍ത്ഥികളില്‍ 11077 വിദ്യാര്‍ത്ഥികള്‍ ഉപരിപഠന യോഗ്യത നേടി. 5870 ആണ്‍കുട്ടികളും, 5785 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതിയത്. 5512 ആണ്‍കുട്ടികളും 5565 പെണ്‍കുട്ടികളുമാണ് വിജയിച്ചത്. 24 സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ 100 ശതമാനം വിജയം നേടി. 5 എയ്ഡഡ് സ്‌കൂളുകള്‍ക്കും 5 അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്കും 100 ശതമാനം വിജയം. ജില്ലയിലെ 5 ട്രൈബല്‍ സ്‌കൂളുകളും 100 ശതമാനം വിജയം നേടി. 
കോവിഡ് 19 കനത്ത സുരക്ഷാ മുന്‍കരുതലുകളോടെയാണ് ജില്ലയില്‍ രണ്ട് ഘട്ടങ്ങളിലായി വിദ്യാര്‍ത്ഥികള്‍ പത്താംതര പരീക്ഷ എഴുതിയത്. 
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള അഞ്ച് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് ഇത്തവണയും നൂറ് മേനി വിജയത്തിളക്കം. അഞ്ച് എം.ആര്‍.എസുകളിലായി 205 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പത്താംതര പരീക്ഷ എഴുതിയത്. എല്ലാവരും ഉപരിപഠനത്തിന് യോഗ്യത നേടി. നൂല്‍പ്പുഴ എം.ആര്‍.എസ് 37, തിരുനെല്ലി എം.ആര്‍.എസ് 40, നല്ലൂര്‍ നാട് എം.ആര്‍.എസ് 35, കണിയാമ്പറ്റ എം.ആര്‍.എസ് 34, പൂക്കോട് എം.ആര്‍.എസ് 59 എന്നിങ്ങനെ യാണ് വിദ്യാര്‍ത്ഥികളുടെ കണക്ക്. 
കോവിഡ് പശ്ചാത്തലത്തില്‍ മറ്റ് ജില്ലകളില്‍ നിന്നുള്ള വയനാട്ടിലെ എം.ആര്‍.എസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതത് ജില്ലയില്‍ പരീക്ഷ എഴുതുവാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സൗകര്യമൊരുക്കിയിരുന്നു. പഠന ക്രമീകരണ രീതികള്‍, ക്യാമ്പുകള്‍, രാവിലെ വൈകീട്ടും സ്‌പെഷ്യല്‍ കോച്ചിംഗ്, റിവിഷന്‍ എന്നിവ വിദ്യാര്‍ത്ഥികളിലെ ആത്മവിശ്വാസം ഉയര്‍ത്തിയ ഘടകമായിരുന്നു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *