November 7, 2026

മധ്യവയസ്കന്റെ മരണം കൊലപാതകം: രണ്ട് പ്രതികൾ. : അറസ്റ്റ് നാളെയുണ്ടാകും.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കഴിഞ്ഞ ദിവസം മാനന്തവാടിയിലെ സ്വകാര്യ വ്യക്തിയുടെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ  മരിച്ച നിലയിൽ കണ്ടെത്തിയ മധ്യവയസ്കന്റെ മരണം  കൊലപാതകമെന്ന് പോലീസ്  . കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേർ കസ്റ്റഡിയിൽ .
കൊല്ലം അഞ്ചൽ സ്വദേശിയായ ഉണ്ണികൃഷ്ണനാണ്  കൊല്ലപ്പെട്ടത്.
ഞായറാഴ്‍ചയാണ് മാനന്തവാടി മൈസൂർ റോഡിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനുള്ളിൽ മദ്ധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തിയത്.മാനന്തവാടിയിൽ കഴിഞ്ഞ നിരവധി വർഷമായി പഴയ സാധനങ്ങൾ പെറുക്കി വിൽക്കുന്ന മദ്ധ്യവയ്സ് ക്കനാണ് കൊല്ലപ്പെട്ടത്. തുടർന്ന് പോലീസും ഫോറൻസിക് വിഭാഗവും കെട്ടിടത്തിനുള്ളിൽ നടത്തിയ പരിശോധനയിൽ മരണത്തിൽ ദുരൂഹത ഉണ്ടെന്നു കണ്ടെത്തുകയായിരുന്നു. പോലീസ് തുടരന്വേഷണം ശക്തമാക്കിയപ്പോഴാണ് മരണം കൊലപാതകമാണെന്ന് മനസ്സിലായത്. ഉപേക്ഷിക്കപ്പെട്ട സാധനങ്ങൾ പെറുക്കി വിൽക്കുന്ന  ഉണ്ണികൃഷ്ണൻ  20വർഷം മുൻപാണ് മാനന്തവാടിയിൽ എത്തിയത്. .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *