November 7, 2026

വയനാട്ടിൽ നാല് പേര്‍ക്ക് രോഗമുക്തി : ഇപ്പോൾ ചികിത്സയിലുള്ളത് 40 പേർ

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന നാല് പേര്‍ക്ക് കൂടി രോഗമുക്തി. കൊയിലാണ്ടി സ്വദേശിയായ 28 കാരന്‍, തലപ്പുഴ സ്വദേശിയായ 22 കാരന്‍, വടുവന്‍ചാല്‍ സ്വദേശിയായ 35 കാരന്‍, പൊഴുതന സ്വദേശിയായ 36 കാരി എന്നിവരാണ് സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രി വിട്ടത്. നിലവില്‍ രോഗം സ്ഥിരീകരിച്ച് 40 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍  ചികിത്സയില്‍ കഴിയുന്നത്. മൂന്നുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലുണ്ട്.  
ജില്ലയില്‍ ചൊവ്വാഴ്ച 291 പേര്‍ കൂടി പുതുതായി നിരീക്ഷണത്തിലായി. 261 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. ഇതോടെ നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 3706 ആയി. 44 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടുന്ന 319 പേര്‍ ഉള്‍പ്പെടെ 1783 പേര്‍ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്നും ഇതുവരെ  പരിശോധനയ്ക്ക് അയച്ച 3197 സാമ്പിളുകളില്‍ 2626 പേരുടെ ഫലം ലഭിച്ചതില്‍ 2563 എണ്ണം നെഗറ്റീവും 63 സാമ്പിളുകള്‍ പോസിറ്റീവുമാണ്. 567 സാമ്പിളുകളുടെ ഫലം ലഭിക്കുവാന്‍ ബാക്കിയുണ്ട്.
ഇതുകൂടാതെ സാമൂഹ്യ വ്യാപനം  നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ  ഭാഗമായി ജില്ലയില്‍ നിന്നും ആകെ 4804 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 3866 സാമ്പിളുകളില്‍ 3833 എണ്ണം നെഗറ്റീവാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *