May 7, 2024

മധ്യവയസ്കന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. : രണ്ട് പേർ അറസ്റ്റിൽ

0
Screenshot 2020 07 01 17 38 31 250 Com.miui .gallery.png
മാനന്തവാടി:  കഴിഞ്ഞ ദിവസം മാനന്തവാടിയിലെ സ്വകാര്യ വ്യക്തിയുടെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ  മരിച്ച നിലയിൽ കണ്ടെത്തിയ മധ്യവയസ്കന്റെ മരണം  കൊലപാതകെമെന്ന്  തെളിഞ്ഞു.  . കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. മാനന്തവാടി അമ്പുകുത്തികല്ലുമൊട്ടംകുന്ന് കോളനിയിലെ വാസു (50)പടിഞ്ഞാറത്തറ അരംമ്പറ്റകുന്ന് വലിയ താഴത്ത് തങ്കച്ചൻ (55) എന്നിവരാണ് അറസ്റ്റിലായത്.മദ്യലഹരിയിൽ ഇവർ തമ്മിലുണ്ടായ  കലഹമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഞായറാഴ്‍ചയാണ് മാനന്തവാടി മൈസൂർ റോഡിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനുള്ളിൽ മദ്ധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തിയത്.മാനന്തവാടിയിൽ കഴിഞ്ഞ നിരവധി വർഷമായി പഴയ സാധനങ്ങൾ പെറുക്കി വിൽക്കുന്ന മദ്ധ്യവയ്സ് ക്കനാണ് കൊല്ലപ്പെട്ടത്. തുടർന്ന് പോലീസും ഫോറൻസിക് വിഭാഗവും കെട്ടിടത്തിനുള്ളിൽ നടത്തിയ പരിശോധനയിൽ മരണത്തിൽ ദുരൂഹത ഉണ്ടെന്നു കണ്ടെത്തുകയായിരുന്നു. പോലീസ് തുടരന്വേഷണം ശക്തമാക്കിയപ്പോഴാണ് മരണം കൊലപാതകമാണെന്ന് മനസ്സിലായത്. ഉപേക്ഷിക്കപ്പെട്ട സാധനങ്ങൾ പെറുക്കി വിൽക്കുന്ന മധ്യവയസ്കൻ 20വർഷം മുൻപാണ് മാനന്തവാടിയിൽ എത്തിയത്. കൊല്ലം അഞ്ചൽ സ്വദേശിയായ ഉണ്ണികൃഷ്ണൻ (55) ആണ് കൊല്ലപ്പെട്ടത്.പ്രതികളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. മാനന്തവാടി 
 ഡി വൈ എസ് പി എ പി ചന്ദ്രന്റെ  നിർദ്ദേശപ്രകാരം എസ് എച്ച് ഒ എം എം അബ്ദുൾ കരീം, എസ് ഐ ബിജു ആന്റണി, എ എസ് ഐമാരായ ടി കെ മനോജ്, എം രമേശൻ, ടി കെ രാജിവൻ ,സീനിയർ സി പി ഒ എ നൗഷാദ് സി പി ഒ മാരായ കെ ജെ ജിൻസ്, വി വി പിൻ, സുധീഷ് ഡ്രൈവർ ഇബ്രാഹിം എന്നിവരാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *