May 19, 2024

സെറ്റോയുടെ നേതൃത്വത്തിൽ വിളിച്ചുണർത്തൽ സമരം നടത്തി

0
Img 20200701 Wa0273.jpg
കൽപ്പറ്റ: രണ്ടു വർഷമായി കുടിശ്ശികയായ നാലു ഗഡു ക്ഷാമബത്ത അനുവദിക്കുക, ഒരു വർഷമായി വൈകിയിരിക്കുന്ന ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി അവസാനിപ്പിക്കുക, ജീവനക്കാരെ ദ്രോഹിക്കുന്ന സാലറി കട്ട് നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് എംപ്ലോയിസ് ആൻ്റ് ടീച്ചേർസ് ഓർഗനൈസേഷൻ്റെ (സെറ്റോ) നേതൃത്വത്തിൽ ഉറക്കം നടിക്കുന്ന ഇടതു സർക്കാരിനെതിരെ ജില്ലയിലെ വിവിധ ഓഫീസുകളിൽ വിളിച്ചുണർത്തൽ സമരം നടത്തി. വയനാട് കളക്ടറേറ്റിൽ ജില്ലാ ചെയർമാൻ വി സി.സത്യൻ്റെ അധ്യക്ഷതയിൽ ചേർന്ന സമരം ഡി.സി.സി പ്രസിഡണ്ട് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ജി.എസ്.ഉമാശങ്കർ, കെ.പി.എസ്.ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് ടോമി ജോസഫ്, എ.എച്ച്.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.വി എബ്രഹാം, പി.എസ്.ഗിരീഷ് കുമാർ, ടി.അജിത്ത്കുമാർ എന്നിവർ സംസാരിച്ചു.
മുട്ടിൽ വ്യവസായ കേന്ദ്രത്തിൽ എൻ.ഡി.അപ്പച്ചൻ എക്സ് എം.എൽ.എ, സുൽത്താൻ ബത്തേരി താലൂക്കിൽ കെ.എൽ പൗലോസ്, മാനന്തവാടി ജില്ലാ മെഡിക്കൽ ഓഫീസിൽ അഡ്വ. എൻ.കെ വർഗ്ഗീസ്, വൈത്തിരി താലൂക്കിൽ പി.പി ആലി, മാനന്തവാടി താലൂക്കിൽ എം.ജി.ബിജു, കൽപ്പറ്റ പി.ഡബ്ല്യു.ഡി ഓഫീസിൽ മോബിഷ് പി.തോമസ്, കൽപ്പറ്റ ബ്ലോക്ക് ഓഫീസിൽ കെ.ജയനാരായണൻ, അമ്പലവയൽ ഗ്രാമ പഞ്ചായത്തിൽ കെ.ടി ഷാജി എന്നിവർ സമരം ഉദ്ഘാടനം ചെയ്തു.
വിവിധ കേന്ദ്രങ്ങളിൽ സുരേഷ് ബാബു വാളൽ, സെബാസ്റ്റ്യൻ പാലപറമ്പിൽ, കെ.എ മുജീബ്, സി.ജി.ഷിബു, വി.സലീം, രാജൻ ബാബു, .സലാം കൽപ്പറ്റ, ദിലീപ്, വിജേഷ്, ബിജു കെ.ജി, എം.വി ബിനു, അബ്രഹാം, വി.മനോജ്, ആർ.ചന്ദ്രശേഖരൻ, ഇ.എസ് ബെന്നി, ശ്രീജേഷ് ബി, എം.ജി.അനിൽകുമാർ, സിനീഷ് ജോസഫ്, എം.സി വിൽസൺ, എം.കെ ശിവരാമൻ, ബൈജു എം.എ, ഡെന്നിഷ് ജോസഫ്, അബ്ദുൾ ഗഫൂർ, ഉലഹന്നാൻ, എം സി ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *