May 6, 2024

സൗദിയിൽ നിന്ന് വന്ന പ്രവാസിക്ക് വയനാട്ടിൽ കൊവിഡ് :പുതുതായി 220 പേർ കൂടി നിരീക്ഷണത്തിലായി

0
ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ്
ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു ജൂൺ 29 ന് സൗദി അറേബ്യയിൽ നിന്ന് കോഴിക്കോട് വഴി ജില്ലയിൽ എത്തിയ വെങ്ങപ്പള്ളി സ്വദേശിയെയാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാൾ കോഴിക്കോട് ജില്ലയിൽ ഒരു സ്ഥാപനത്തിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
നിലവിൽ രോഗം സ്ഥിരീകരിച്ച് 30 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ  ചികിത്സയിൽ കഴിയുന്നത്. മൂന്നുപേർ കോഴിക്കോട് മെഡിക്കൽ കോളേജിലും ഒരാൾ തിരുവനന്തപുരത്തും ചികിത്സയിലുണ്ട്.  
വെള്ളിയാഴ്ച്ച പുതുതായി 220 പേർ കൂടി നിരീക്ഷണത്തിലായി. 272 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 3645 ആയി. 40 പേർ മാനന്തവാടി ജില്ലാ ആശുപത്രിയിലും, പട്ടികവർഗ്ഗ വിഭാഗത്തിൽപെടുന്ന 310 പേർ ഉൾപ്പെടെ 1815 പേർ വിവിധ കോവിഡ് കെയർ സെന്ററുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ജില്ലയിൽ നിന്നും ഇതുവരെ  പരിശോധനയ്ക്ക് അയച്ച 3392 സാമ്പിളുകളിൽ 2787 എണ്ണത്തിൻ്റെ ഫലം ലഭിച്ചു. ഇതിൽ 2723 എണ്ണം നെഗറ്റീവും 64 സാമ്പിളുകൾ പോസിറ്റീവുമാണ്. 600 സാമ്പിളുകളുടെ ഫലം ലഭിക്കുവാൻ ബാക്കിയുണ്ട്.
ഇതുകൂടാതെ സാമൂഹ്യ വ്യാപനം  നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ  ഭാഗമായി ജില്ലയിൽ നിന്നും ആകെ 5350 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിൽ ഫലം ലഭിച്ച 4359 ൽ 4323 സാമ്പിളുകൾ നെഗറ്റീവാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *