September 28, 2026

കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് യുവാവ് തലനാരിഴക്ക് രക്ഷപ്പെട്ടു

0
IMG-20200705-WA0207.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലിയിലും പരിസരങ്ങളിലും     കാട്ടാന അക്രമണം തുടരുന്നു . തലനാരിഴകക്കാണ് ജിജി എന്ന യുവാവ്  രക്ഷപെട്ടത്.   ചേകാടിയിൽ  നാല് പേർ കാവൽ ഉള്ളടത്താണ് കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ വർക്ക്ഷോപ്പിലെ ജോലി കഴിഞ്ഞ് വീട്ടിൽ എത്തവേ ബൈക്ക് ആന തട്ടിയത് .അത്ഭുതകരമായാണ് ചേകാടി ഉച്ചംബള്ളി വീട്ടിലെ ജിജി രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ വീടിനടത്തുവെച്ചാണ് സംഭവം .തൊട്ടടുത്ത് വനം വകുപ്പിൻ്റെ നാല് വാച്ചർമാർ കാവൽ ഉണ്ടായിരുന്നു. എന്നാൽ ആനയിറങ്ങുന്ന കടവിൽ ആരും ഉണ്ടായിരുന്നില്ലന്നാണ് നാട്ടുകാർ പറയുന്നത്. വൈകുന്നേരം 5 മണിയാൽ  മദ്യപിച്ച് നാല്കാലിലാണ് കാവൽക്കാരെന്നും പ്രദേശവാസികൾ പറയുന്നു. മദ്യപിച്ച് കൂത്താടുന്ന കാവൽക്കാരെ മാറ്റാൻ പല പ്രാവശ്ര്യം ആ വിശ്യപെട്ടിട്ടു വനംവകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ലന്നും പ്രദേശവാസികൾ  കാട്ടാന ആക്രമണത്തിൽ ബൈക്ക് ഭാഗീകമായും തകർന്ന നിലയിലാണ്   രാവിലെ സംഭവസ്ഥലത്തിയ ഡെപ്യൂട്ടി റെയിഞ്ചറടുക്കവുള്ളവരെ നാട്ടുകാർ തടഞ്ഞു വെച്ചു. തുടർന്ന് ബൈക്ക് വനം വകുപ്പ് റിപ്പയർ ചെയ്ത് നൽകാനും സ്ഥലത്ത് കുടുതൽ കാവൽക്കാരെ ഏർപെടുത്താനും തീരുമാനിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നാട്ടുകാരുമായ് നടത്തിയ ചർച്ച 'അവസാനിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *