March 29, 2024

ഗോത്ര വിഭാഗത്തിൽപ്പെട്ട കലാകാരി രേണുകയെ വീട്ടിൽ ചെന്ന് ആദരിച്ചു

0
Img 20200706 Wa0017.jpg
മാനന്തവാടി നഗരസഭ കോൺവെൻ്റ് കുന്ന് കോളനിയിലെ ആദിവാസി വിഭാഗത്തിലെ പാട്ടുകാരി കുമാരി രേണുകയെ വിട്ടിൽ ചെന്ന് മാനന്തവാടി നഗരസഭ പാർലിമെൻ്ററി പാർട്ടി ലീഡർ ജേക്കബ് സെബാസ്ത്യൻ ആദരിച്ചു. മാനന്തവാടിയുടെ അഭിമാന കലാകാരിയായി മാറി രേണുക. രേണുകയുടെ പിതാവ് രണ്ട് കാലുകൾക്കും സ്വാധീനമില്ലാത്തതും, സ്വന്തമായി വീട്ടില്ലാത്തതും പ്ലാസ്റ്റിക്ക് മറച്ച കൂരയുടെ കീഴിലാണ് രേണുകയുടെ കുടുംബതാമസിക്കുന്നത്. അമ്മ കൂലി പണി ചെയ്യ്തിട്ട് കിട്ടുന്ന തുക കൊണ്ട് വേണം പിതാവിൻ്റെ ചികിൽസാ ചിലവും, മക്കളുടെ വിദ്യാഭ്യാസ ചിലവും നടത്തുന്നത്.നിർധന കുടുംബത്തെ സഹായിക്കേണ്ടത് സമൂഹത്തിൻ്റെ ബാധ്യതയാണ്. അഭിനന്ദന യോഗത്തിൽ ആദിവാസി കോൺഗ്രസ്സ് മാനന്തവാടി മണ്ഡലം പ്രസിഡൻ്റ് സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. ഗായിക രേണുകയ്ക്കുള്ള പാരിതോഷികം ജേക്കബ് സെബാസ്ത്യൻ നൽകി. മുൻ പഞ്ചായത്ത് മെമ്പർ പി.കെ.ഹംസ, കൗൺസിലർ വി.യു.ജോഷി, ബഷീർ ഗൾഫ് കോർണർ, വി.എസ്.ഗിരീഷൻ, കോളനി നിവാസികളും തുടങ്ങിയവർ ആദരിക്കൽ ചടങ്ങിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *