March 29, 2024

ജൂലൈ 10 ന് സംയുക്ത ട്രേഡ് യൂണിയൻ മോട്ടോർ വാഹന പണിമുടക്ക്

0
കൽപ്പറ്റ:  പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലയിൽ ദിനംപ്രതി വർദ്ധനവ് നടത്തിക്കൊണ്ട് മോട്ടോർ വ്യവസായത്തെയും തൊഴിലാളികളെയും സാധാരണ ജനങ്ങളെയും കൊള്ളയടിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച മോട്ടോർ വാഹന പണിമുടക്ക് വിജയിപ്പിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കോവിഡ് മഹാമാരി കാലത്ത് ഒരു നീതീകരണവുമില്ലാതെ കേന്ദ്ര സർക്കാർ ദിവസം തോറും 60 പൈസ വീതം വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന നടപടി പ്രതിഷേധാർഹമാണ്.ഇതിനെതിരെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധന തടയുക, പെട്രോൾ-ഡീസൽ തുടങ്ങിയവ ജി.എസ്.ടി.യിൽ ഉൾപ്പെടുത്തുക, ടാക്സി വാഹനങ്ങൾക്ക് സബ്സിഡി നിരക്കിൽ ഇന്ധനം നൽകുക, ഓട്ടോ-ലൈറ്റ് മോട്ടോർ നിരക്ക് പുതുക്കി നിശ്ചയിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പണിമുടക്ക് സമരം നടത്തുന്നത്. ജൂലൈ 10 വെള്ളിയാഴ്ച രാവിലെ 6 മുതൽ 12 മണി വരെ നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളി നേതാക്കളും പ്രവർത്തകരും രംഗത്തിറങ്ങണമെന്നും സംയുക്ത യൂണിയൻ ജില്ലാ കമ്മറ്റി അഭ്യർത്ഥിച്ചു.യോഗത്തിൽ പി.പി. ആലി അധ്യക്ഷത വഹിച്ചു. കെ. സുഗതൻ, പി.കെ. മൂർത്തി, സി.മൊയ്തീൻ കുട്ടി, സി.എസ് സ്റ്റാൻലി, എൻ.ഒ ദേവസ്യ തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *