April 20, 2024

റബർ തോട്ടത്തിൽ ഇടവിളയായി കഞ്ചാവു കൃഷി: ഒരാൾ അറസ്റ്റിൽ

0
Img 20200706 202805.png
പടിഞ്ഞാറത്തറ ചെന്നലോട്  ആശാരിക്കവല  ഭാഗത്ത് പുത്തൂർ ഇബ്രാഹിം എന്നയാളുടെ റബ്ബർ തോട്ടത്തിൽ ഇടവിളകൃഷിയുടെ ഇടയിൽ ഗഞ്ചാവ് നട്ടു പരിപാലിച്ച ആൾ അറസ്റ്റിലായി – ചെന്നലോട് കോട്ടപ്പുറത്ത് ഇബ്രാഹീം( 62 ) എന്നയാളാണ് അറസ്റ്റിലായത്. ഒന്നര മീറ്ററിലധികം നീളമുള്ള രണ്ടു കഞ്ചാവ് ചെടികളാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.പി ഷാജഹാനും പാർട്ടിയും കസ്റ്റഡിയിലെടുത്തത്.വയനാട് എക്സൈസ് ഇൻറലിജൻസ്  നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത് . ഇടവിളകൃഷികൾക്കിടയിൽ പ്രത്യേകം പരിപാലിച്ച രീതിയിലാണ് ചെടികൾ കണ്ടത്. പ്രിവൻ്റീവ് ഓഫീസർ പി.കൃഷ്ണൻകുട്ടി സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.കെ.ചന്തു,വി.കെ. വൈശാഖ് ,കെ .എസ് നിധിൻ എന്നിവരാണ് ഉള്ളത്. പ്രതിയേയും തൊണ്ടിമുതലുകളും കല്പറ്റ സ്പെഷ്യൽ NDPS കോടതിയിൽ ഹാജരാക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *