April 26, 2024

സ്വർണ്ണക്കടത്ത്:മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണം: ഐ സി ബാലകൃഷ്ണൻ എം .എൽ .എ

0
Img 20200707 Wa0249.jpg
സ്വർണ്ണക്കള്ളക്കടത്ത്: സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്  മാർച്ചും  ധർണ്ണയും നടത്തി
കല്പ്പറ്റ: സ്വർണ്ണ  കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോണ്ഗ്രസ് കമ്മിറ്റി കലക്ട്രേറ്റിലേക്ക് മാർര്ച്ചും ധര്ണയും നടത്തി. സ്വർണ്ണ കള്ളക്കടത്തുകാരി സ്വപ്നക്ക് സെക്രട്ടറിയേറ്റില് ഇരിപ്പിടം നല്കിയതടക്കമുള്ള കാര്യങ്ങളിൽ  സി ബി ഐ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  സ്വർണ്ണ  കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായിരിക്കുകയാണ്. പിണറായി വിജയൻ  മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അന്ന് മുതൽ  എം എൽ  എമാരടക്കമുള്ള ജനപ്രതിനിധികൾള്ക്കും, ഉദ്യോഗസ്ഥർര്ക്കും കടന്നുചെല്ലുന്നതില് നിയന്ത്രണമുള്ള മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്ണ്ണ കള്ളക്കടത്തുകാരിയുടെ താവളമായി മാറിയത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയന്ത്രണം നിലനില്ക്കുന്ന സെക്രട്ടറിയേറ്റിൽ  സ്വപ്നക്ക് ഇരിപ്പിടം നല്കിയത് സംബന്ധിച്ചും അന്വേഷണം നടത്തണം. ഇത് കേരളത്തിലെ മാത്രം പ്രശ്‌നമില്ല. മറിച്ച് രണ്ട് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന വിഷയമാണ്. രാജ്യദ്രോഹക്കുറ്റമാണ് നടന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ സ്വര്ണ്ണകള്ളക്കടത്തുമായി ബന്ധപ്പെട്ട മുഴുവൻ  കാര്യങ്ങളും പുറത്തുവരണമെങ്കിൽ  സി ബി ഐ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.. ഡി സി സി വൈസ് പ്രസിഡന്റ് എം എ ജോസഫ് അധ്യക്ഷനായിരുന്നു. കെ പി സി സി ഭാരവാഹികളായ എന് ഡി അപ്പച്ചൻ, പി പി ആലി, കെ കെ അബ്രഹാം, വി എ മജീദ്, എൻ. കെ വർഗീസ്, ഡി സി സി ഭാരവാഹികളായ പി കെ അബ്ദുറഹ്മാന്, സി ജയപ്രസാദ്, ഗിരീഷ് കല്പ്പറ്റ, എൻ  വേണുഗോപാൽ , അഡ്വ. ജോഷി സിറിയക്, സുജയ വേണുഗോപാൽ  എന്നിവർ  പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *