April 29, 2024

ഇന്ധനവില വർദ്ധനവിനെതിരെ പ്രതിഷേധം ആളി കത്തുന്നു.

0
Img 20200707 144047.jpg
   കണിയാമ്പറ്റ : ഇന്ധനവില വർദ്ധനവിനെതിരെ ഐ എൻ ടി യു സി മേട്ടോർ തൊഴിലാളികൾ കമ്പളക്കാട് പോസ്റ്റാഫീസ് ധർണ്ണ നടത്തി  അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ചരിത്രത്തിൽ ഇല്ലാത്ത വിധം കുറഞ്ഞിട്ടും പെട്രോൾ ,ഡീസൽ ഉൽപന്ന വിലക്കുറവിൻ്റെ  ആനുകൂല്യം പാപപ്പെട്ട ജനങ്ങൾക്ക് നൽക്കാതെ   കോവിഡ് കാലത്ത് തീവെട്ടി കൊള്ളയാണ് കേന്ദ്ര കേരള സർക്കാറുകൾ നടത്തുതെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട് പി പി ആലി പറഞ്ഞു  കോവിഡ് കാലത്ത് തൊഴിലാളികൾക്ക് സർക്കാർ യാതൊരുവിധ സഹായം നൽക്കാതെ കോവിഡിൻ്റെ പേരിൽ കിട്ടിയ കോടി കണക്കിന് രൂപയുടെ സഹായങ്ങളും സർക്കാർ തലത്തിൽ അഴിമതി നടത്തുന്നതിനും വാതിൽ തുറന്നിട്ടിരിക്കുകയാണ് ഈ അനീതിക്കെതിരെ പ്രതികരിക്കുന്നത് ഒഴിവാക്കാൻ സമരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ജനങ്ങുടെ മേൽ സർക്കാർ കള്ള കേസുടുക്കാനുള്ള നടപടിക്കെതിരെയാണ് ഇന്ന് പോസ്റ്റോഫീസ് ധർണ്ണ നടത്തിയത് യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് നയീം കമ്പളക്കാട് അധ്യക്ഷത വഹിച്ചു രജേഷ് വൈദ്യർ ,സാലിറാട്ടക്കൊല്ലി ,അഷറഫ് പഞ്ചാര ,ഷാജി കോരകുന്നൻ ,മുജീബ് റഹ്മാൻ ,സൈനുദ്ധീൻ ,റഷീദ് ,അഷ്കർ എന്നിവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *