June 13, 2026

സ്വര്‍ണ്ണക്കടത്ത് സിബിഐ അന്വേഷിക്കണം: യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

0
IMG-20200707-WA0259.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കല്‍പ്പറ്റ: യു.എ.ഇ കോണ്‍സുലേറ്റ് ഡിപ്ലോമാറ്റിക് കാര്‍ഗോ ഉപയോഗിച്ച് സ്വര്‍ണം കടത്തിയ സംഭവം  സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് മുഴുവന്‍ അഴിമതികള്‍ക്കും തണലായി നില്‍ക്കുന്ന കൊള്ളസങ്കേതം ആയി മാറിയിരിക്കുകയാണെന്നും യൂത്ത്  കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍  ആരോപിച്ചു. യൂത്ത് കോണ്ഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം  ചെയ്ത് സംസാരിക്കുന്നു അദേഹം.  രോഹിത് ബോധി, ഷൈജല്‍.വി.സി, സാലി റാട്ടകൊല്ലി, സുനീര്‍ .ഇ,  താരീഖ് കടവന്‍, നയീം, ശുഹൈബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *