March 29, 2024

പുതുജീവനം ബോധവല്‍ക്കരണ ക്യാമ്പയിന് തുടക്കമായി

0
Screenshot 2020 07 08 16 00 30 314 Com.microsoft.office.word .png
കല്‍പ്പറ്റ:  ആദിവാസി മേഖലയില്‍ ലഹരി മുക്തമാക്കുക എന്ന ലക്ഷ്യം വെച്ച് ആരംഭിച്ച  പുതുജീവനം  പദ്ധതിയുടെ ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍ തുടക്കമായി. കല്‍പ്പറ്റ മുണ്ടേരിയിലെ ഇഷ്ടിക പൊയില്‍ കോളനിയില്‍ കല്‍പ്പറ്റ നിയോജക മണ്ഡലം എം എല്‍ എ സി കെ ശശീന്ദ്രന്‍ ക്ലാസെടുത്ത് പ്രവര്‍ത്തനത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഊരുകള്‍ കേന്ദ്രീകരിച്ച് കൗണ്‍സിലര്‍മാര്‍ ആണ് ബോധവല്‍ക്കരണം നടത്തി സംസാരിക്കുന്നത്. നിരവധി പേര്‍ അനുഭവം പങ്ക് വെച്ച് സംസാരിച്ചു. ലഹരിക്കെതിരെ പ്രവര്‍ത്തിക്കാനും കൃത്യമായ പ്രവര്‍ത്തനങ്ങളിലൂടെ യുവാക്കളുടെ മേഖലയില്‍ ഇടപെടുന്നതിനുമായി യൂത്ത് ക്ലബ് രൂപീകരണ പ്രവര്‍ത്തനവും പുതുജീവനം പദ്ധതിയുടെ ഭാഗമായി നടന്നു. തുടര്‍ പ്രവര്‍ത്തനങ്ങളായി ബോധവല്‍ക്കരണ നാടകം, വ്യക്തിഗത കൗണ്‍സിലിംഗ് എന്നിവയും ആരംഭിക്കും. കുടുംബശ്രീയോടൊപ്പം പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, ജനമൈത്രി പോലീസ്,  എക്സൈസ്, വിമുക്തി, പച്ചപ്പ് പദ്ധതി എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ലഹരി ലഭ്യത കുറയ്ക്കുന്നതിനും ഇല്ലാതാക്കാനും പ്രത്യേക പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തന്നെ നടപ്പാക്കി വരികയാണ്. ലഹരി വിമോചന കേന്ദ്രത്തില്‍ എത്തിക്കുന്നതിനും സാമൂഹ്യ അന്തരീക്ഷം മെച്ചപ്പെടുന്നതിനും പ്രത്യേക  ഉപജീവന പദ്ധതികളും പുതുജീവനത്തിലൂടെ നടപ്പാക്കും. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി സാജിത സ്വാഗതം പറഞ്ഞ ചടങ്ങില്‍ കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് അധ്യക്ഷം വഹിച്ചു. ഐ ടി ഡി പി പ്രോജക്ട് ഓഫീസര്‍ കെ സി ചെറിയാന്‍ മുഖ്യാതിഥിയായ ചടങ്ങില്‍, നഗരസഭ കൗണ്‍സിലര്‍ വി. ഹാരിസ്, സി ഡി എസ് ചെയര്‍ പേഴ്സണ്‍ സഫിയ അസീസ് , സിവില്‍ എക്സൈസ് ഓഫീസര്‍  രാജേഷ് ആര്‍, എഡി.എം .സി ഹാരിസ് കെ എ , ഡി പി എം ജയേഷ് വി, പച്ചപ്പ് അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍ സുമേഷ് സി എം, കുടുംബശ്രീ സനേഹിത സര്‍വീസ് പ്രൊവൈഡര്‍ സിന്ധു കെ, ആനിമേറ്റര്‍, പ്രൊമോട്ടര്‍ എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *