മഴ: കൂടുതല്‍ ദുരിതാസ്വാസ ക്യാമ്പുകള്‍ കണ്ടെത്തും- മന്ത്രി ശശീന്ദ്രന്‍
മഴ ശക്തിപ്പെട്ടുവരുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്ക ദുരന്ത സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ കൂടുതല്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ കണ്ടെത്തുമെന്ന് ഗതാഗത വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ഇതിനുള്ള ക്രമീകരണങ്ങള്‍ ജില്ലാ ഭറണകൂടം പൂര്‍ത്തിയാക്കി വരുന്നുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കേണ്ടതുള്ളതിനാല്‍ ഇത്തവണ ക്യാമ്പുകളുടെ എണ്ണം വര്‍ധിപ്പിക്കല്‍ അനിവാര്യമാണ്. ഇതിനകം കണ്ടെത്തിയ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ബന്ധപ്പെട്ട എം.എല്‍.എമാരുടെ നേതൃത്വത്തില്‍ ഒരിക്കല്‍ കൂടി പരിശോധിച്ച് ഉറപ്പു വരുത്തുമെന്ന് മന്ത്രി അറിയിച്ചു.
ജില്ലയിലെ പ്രളയ മുന്നൊരുക്കങ്ങളും കലക്ടറേറ്റില്‍ നടന്ന കോവിഡ് അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്തു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ബല്‍പ്രീത് സിംഗ്, ജില്ലാ പൊലീസ് മേധാവി ആര്‍. ഇളങ്കോ, എ.ഡി.എം മുഹമ്മദ് യൂസുഫ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ അജീഷ് കെ. തുടങ്ങിയവര്‍ പങ്കെടുത്തു.





Leave a Reply