സ്വർണ്ണക്കടത്ത്: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ധർണ്ണ നടത്തി
മാനന്തവാടി: വയനാട് ജില്ലാ മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി വില്ലേജ് ഓഫീസിന് മുൻസിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐ.ടി.സെക്രട്ടറി അടക്കം ശിവകുമാറും നയതന്ത്ര ബ്ലോക്ക് വഴി സ്വർണ്ണക്കള്ളക്കടത്ത് നടത്തിയ സ്വപ്ന സുരേഷും, സരിത് കുമാറും മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ഐ.ടി.വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടക്കം നടത്തിയ വൻ സ്വർണ്ണക്കള്ളക്കടത്തിൻ്റെ ഉത്തരവാദിയായ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ധർണ്ണ നടത്തി.മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ചിന്നമ്മ ജോസ് ഉദ്ഘാടനം ചെയ്യ്തു. മഹിളാ കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.ഗ്ലാഡീസ് ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ഉഷാ വിജയൻ, ഗിരിജ മോഹൻ ദാസ്, ലൈജി തോമസ്, ക്ലാര ജോർജ്ജ്, എന്നിവർ സംസാരിച്ചു.





Leave a Reply