June 13, 2026

മൂളിത്തോട് റോഡ് വിഷയം :18 ന് മൂളിത്തോട് റോഡ് ഉപരോധിക്കും

0
IMG-20200710-WA0215.jpg
By ന്യൂസ് വയനാട് ബ്യൂറോ
മൂളിത്തോട് റോഡ് മൂളിത്തോട് ടൗണിൽ സ്വകാര്യ വ്യക്തി പൈപ്പ് കാൽവർട്ട് കല്ലും മണ്ണും ഇട്ട് അടച്ചതിനാൽ മൂളിത്തോട്  ടൗണിൽ ഉണ്ടായ വെള്ളക്കെട്ടും അതിനെ തുടർന്നുണ്ടായ വിഷയങ്ങളും പരിഹരിക്കണമെന്ന്  ആവശ്യപ്പെട്ട്
 ജില്ലാ കളക്ടർ ഉൾപ്പടെയുള്ള അധികാരികൾക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിൽ
 പ്രതിഷേധിച്ച്   
മൂളിത്തോട് ജനങ്ങൾ ആക്ഷൻ കമ്മിറ്റിയുടെ  നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇതിൻ്റെ ഭാഗമായി ഈ മാസം 18 – ന് മൂളിത്തോട് റോഡ് ഉപരോധിക്കുമെന്ന് ആക്ഷൻ കമ്മിറ്റീ  ഭാരവാഹികൾ പറഞ്ഞു.
സ്വകാര്യ വ്യക്തി  PWD സ്ഥലം കയ്യേറി മണ്ണിടുകയും മുപ്പത്  വർഷമായി മഴവെള്ളം ഒഴുകുന്ന കലുങ്ക് അടക്കുകയും ചെയ്തിരിക്കുന്നു. ഇത് കരണമുണ്ടായ വെള്ളക്കെട്ട് പരിഹരിക്കുകയും തകർച്ച നേരിടുന്ന വീടിനും പള്ളിക്കും സംരക്ഷണം നൽകുകയും വേണം.ഏന്നും
PWD സ്ഥലം അളന്നു  തിട്ടപ്പെടുത്തി മൂളിത്തോട് ടൗണിലെ ഓട്ടോ സ്റ്റാൻഡ് സൗകര്യപ്പെടുത്തണം എന്നും
അനധികൃതമായി  മണ്ണിടുന്ന സ്വകാര്യ വ്യക്തികൾക്കെതിരെ നടപടി സ്വീകരിക്കണം എന്നും  ഇവർ പറഞ്ഞു വാർത്താസമ്മേളനത്തിൽ
കൺവീനർ  എസ്  മുനീർ                        ചെയർമാൻ     സൂപ്പിവേരോട്ട്  .          പ്രസാദ് .എ കെ  മൊയ്‌ദു  ,വി ഉസ്മാൻ
എന്നിവർ   പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *