September 28, 2026

ക്ലിഫ് ഹൗസ് രാജ്യദ്രോഹികളുടെ ഒളിതാവളമായി മാറി : നജീബ് കാന്തപുരം

0
02A.jpg
By ന്യൂസ് വയനാട് ബ്യൂറോ
. കൽപ്പറ്റ:  സ്വര്‍ണ്ണ കടത്തു കേസിലെ പ്രധാന  പ്രതി സ്വപ്ന സുരേഷിനെ കിട്ടാന്‍ ക്ലിഫ് ഹൗസില്‍ മാത്രം പരിശോധന നടത്തിയാല്‍ മതിയാവുമെന്ന് യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം പ്രസ്താവിച്ചു.മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹികളുടെയും കള്ളക്കടത്തുകാരുടെ ഒളിത്താവളമായി മാറിയിരിക്കുകയാണ്.
ഐ-ടി സെക്രട്ടറിയെ മാറ്റി നിര്‍ത്തിയതുകൊണ്ട് പ്രശ്‌നം അവസാനിക്കില്ല.  സെക്രട്ടറിയും സ്വപ്നയും തമ്മിലുള്ള അവിഹിത ബന്ധം അങ്ങാടി പാട്ടാണ്. സ്വര്‍ണ്ണ വിവാദത്തില്‍ മുഖ്യമന്ത്രിയെ രാഷ്ട്രീയ ക്യാറന്റ്റെനില്‍ പ്രവേശിക്കണം. മുഖ്യമന്ത്രി സ്ഥാനം തെറിച്ചാലും കൈരളി ചാനലില്‍ വാര്‍ത്ത വായനക്കാര നായി തുടരാന്‍കോവിഡ് കാല പത്രസമ്മേളനങ്ങള്‍ ഉപകരിക്കുമെന്നും നജീബ് പരിഹസിച്ചു. ജില്ലാ യൂത്ത് ലീഗ് സംഘടിപ്പിച്ച കലക്ടറേറ്റ് മാര്ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇസ്മയിൽ 

  മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ ജനറൽ  സെക്രട്ടറി സി കെ ഹാരിഫ് സ്വാഗതവും സെക്രട്ടറി ജാസർ  പാലക്കൽ  നന്ദിയും  പറഞ്ഞു. അഡ്വ എ പി മുസ്തഫ, ജാഫർ  മാസ്റ്റർ , സി ടി ഹുനൈസ്, ഉവൈസ് എടവെട്ടൻ , സമദ് കണ്ണിയൻ , സി ഷിഹാബ്, സി കെ ഗഫൂർ , നിസാം കല്ലൂർ ,   പി പി ഷൈജൽ , റമീസ് പനമരം തുടങ്ങിയവർ  സംസാരിച്ചു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *