April 20, 2024

ബാംഗ്ലൂരിൽ നിന്നെത്തിയ 40 കാരന് കൊവിഡ് : വയനാട്ടിൽ നാല് പേര്‍ക്ക് രോഗമുക്തി

0
കൽപ്പറ്റ:
ജില്ലയില്‍ വെളളിയാഴ്ച്ച ഒരാള്‍ക്ക് കൂടി കോവിഡ് – 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നാല് പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ജൂലൈ നാലിന്  ബാംഗ്ലൂരില്‍ നിന്നെത്തി ചെന്നലോട് ഒരു വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വെള്ളമുണ്ട സ്വദേശിയായ 40 കാരനാണ്  രോഗം സ്ഥിരീകരിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 141 ആണ്.  82 പേര്‍ രോഗമുക്തരായി. നിലവില്‍ രോഗം സ്ഥിരീകരിച്ച് 55 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍  ചികിത്സയില്‍ കഴിയുന്നുണ്ട്.. ഒരാള്‍ വീതം കണ്ണൂരിലും  തിരുവനന്തപുരത്തും  പാലക്കാടും ചികിത്സയിലുണ്ട്.  
വെളളിയാഴ്ച്ച നാല് പേരാണ് രോഗമുക്തരായത്. കമ്പളക്കാട് സ്വദേശിയായ 31 കാരന്‍, അഞ്ചുകുന്ന് സ്വദേശിയായ  35 കാരന്‍, പനമരം സ്വദേശിയായ 25 കാരന്‍, ചെതലയം സ്വദേശിയായ 30 കാരന്‍ എന്നിവരെയാണ് സാമ്പിള്‍ പരിശോധന നെഗറ്റീവ് ആയതിനെ തുടര്‍ന്ന്  ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്  ചെയ്തത.്
രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍  പുതുതായി നിരീക്ഷണത്തി ലായത് 262പേരും ആകെ നിരീക്ഷണത്തിലുള്ളത് 3585 പേരുമാണ്. 252 പേര്‍ വെളളിയാഴ്ച്ച നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. ജില്ലയില്‍ നിന്നും ഇതുവരെ  പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ എണ്ണം 10088 ആണ്. ഇതില്‍ 8303 എണ്ണത്തിന്റെ ഫലം ലഭിച്ചു. 8163 എണ്ണം നെഗറ്റീവാണ്. 1775 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *