April 19, 2024

അഞ്ച് വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ: തൊണ്ടർനാട് വാഹനങ്ങൾ തടഞ്ഞ് പോലീസ്.

0
Img 20200710 Wa0250.jpg
: കോറോത്ത് വാടക കെട്ടിടത്തിൽ താമസിച്ചിരുന്ന വടകര സ്വദേശിക്ക് കോ വിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് തൊണ്ടർനാട് പഞ്ചായത്തിലെ 3, 4, 11, 12, 13 വാർഡുകൾ കണ്ടെയ്ൻമെൻറ് സോണുകളായി നിശ്ചയിച്ചതിനെ തുടർന്നു ഈ പ്രദേശങ്ങളിൽ പോലീസ് നിലപാട് കടുപ്പിച്ചു. 11, 12, 13 വാർഡുകൾ കുറ്റ്യാടി – മാനന്തവാടി റോഡ് കടന്ന് പോകുന്ന പ്രദേശങ്ങളാണ്.11 വാർഡ് ആരംഭിക്കുന്ന മക്കിയാട് പാലത്തിന് സമീപവും, 13-ാം വാർഡ് സമാപിക്കുന്ന അതിർത്തി പ്രദേശമായ നിര വിൽപ്പുഴ പാലം വരെയുമുള്ള റോഡിന് സമീപവും പോലീസ് ബാരിക്കുകൾ തീർത്ത് ഗതാഗതം പരിശോധനയിലൂടെ മാത്രം കടത്തിവിടുകയാണ്.നിരവിൽപ്പുഴ ടൗൺ കണ്ടെയ്ൻമെന്റിൽ ഉൾപ്പെടുന്നില്ല. അതിനാൽ അവിടെ കടകമ്പോളങ്ങൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. കുറ്റ്യാടി ഭാഗങ്ങളിൽ നിന്ന് നിരവിൽ പുഴ വഴിമക്കിയാട്തോറ്റ മല ,കല്ലോടി വഴി പോകേണ്ട വാഹനങ്ങളും, മക്കിയാട്, വെള്ളമുണ്ട വഴി മാനന്തവാടി, കൽപ്പറ്റ, പടിഞ്ഞാറത്തറ ഭാഗങ്ങളിലേക്കും ഒക്കെ വരുന്ന വാഹനങ്ങൾ തടയുന്നില്ല. അവയെല്ലാം പോലീസ് കടത്തിവിടുന്നുണ്ട്. വെള്ളുമുണ്ട, കാഞ്ഞിരങ്ങാട് ഭാഗങ്ങളിൽ നിന്നും നിരവിൽപ്പുഴക്കും, കുറ്റ്യാടി ചുരം വഴി പോകുന്ന വാഹനങ്ങൾക്കും കടന്ന് പോകാൻ തടസ്സമില്ല.  വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. 3, 4, വാർഡുകൾ ഉൾപ്പെട്ടകോറോം പാലേരി, പാലേരി, കരിമ്പിൽ, മാവള്ളി, നീലോം.നിടുമ്പാലാശ്ശേരി, പൊർളാം റോഡുകൾ പൂർണ്ണമായും പോലീസ് അടച്ചു. വാളാട് ഭാഗങ്ങളിൽ നിന്നും മാനന്തവാടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾക്ക് മുളിത്തോട് വഴി കടന്ന് പോകാവുന്നതാണെന്ന് തൊണ്ടർനാട് പോലീസ് അറിയിച്ചു.പഞ്ചായത്ത് ആസ്ഥാനമായ കോറോത്ത് ജനങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ ഉറപ്പുവരുത്താൻ 2 പലചരക്ക് കട, 2 പച്ചക്കറിക്കടകൾ, ഒരു ചാക്ക്സ്റ്റാൾ, ഒരു ബേക്കറി, റേഷൻ കട എന്നിങ്ങനെ എന്ന് പ്രവർത്തിക്കാൻ പോലീസ് അനുവാദം നൽകി. ഏതൊക്കെ കടകൾ എന്നൊക്കെ തുറക്കണമെന്നത് വ്യാപാരി സംഘടനകൾ തീരുമാനിക്കാം. കോവിഡ് സ്ഥിരീകരിച്ച രോഗി സമ്പർക്കം പുലർത്തിയെന്ന് പറയപ്പെടുന്ന കോറോത്തെ ഒരു പലചരക്ക് കട, ഒരു ബേക്കറി ചായക്കട ,ഒരു പച്ചക്കറിക്കട എന്നീ സ്ഥാപനങ്ങളുടെ ഉടമകളോട് 14 ദിവസത്തെ ഹോം ക്വാറന്റെയ്നിൽ      പോകാൻ ആരോഗ്യ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സ്ഥാപനങ്ങൾ കഴിഞ്ഞ ദിവസം പോലീസ് അടപ്പിച്ചിരുന്നു. കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കം പുലർത്തിയിരുന്ന 2 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *