March 29, 2024

തൊണ്ടർ നാട്ടിൽ കണ്ടെയ്ൻമെന്റ് സോൺ: ആരോഗ്യ വകുപ്പിന്റെ അനാസ്ഥയെന്ന് യു.ഡി.എഫ്

0
തൊണ്ടർനാട് പഞ്ചായത്തിലെ ചില പ്രദേശങ്ങൾ കൺടയ്മെൻ്റ് സോണുകളാക്കേണ്ടി വന്നത് ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിൻ്റെയും അനാസ്ഥ കൊണ്ടാണ്.
തൊണ്ടർനാട് പഞ്ചായത്തിലെ കോറോം പാലേരി മക്കിയാട് കരിമ്പ് കൂട്ടപ്പാറ എന്നീ പ്രദേശങ്ങൾ അടച്ചിടേണ്ടിവന്നത് പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും അനാസ്ഥ കൊണ്ട് മാത്രമാണ്. പഞ്ചായത്തിലെ കോട്ടേജുകൾ വാടകയ്ക്ക് കൊടുക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ ഉടമകളെബോധ്യ പെടുത്തുന്നതിൽ പരാജയപ്പെട്ടു. കൂടാതെ ക്വാറണ്ടെയിനിൽ കഴിഞ്ഞ വ്യക്തിയെ നീരീക്ഷിക്കുന്നതിൽ വേണ്ടത്ര ശ്രദ്ധിച്ചില്ല. രോഗിയുടെ റിസൽട്ട് ആദ്യം നെഗറ്റീവ് ആണ് എന്ന് പറഞ്ഞതും പിന്നീട് പോസിറ്റീവ് എന്ന് അറിയിച്ചതും ഗുരുതരമായ വീഴ്ചയാണ്. പോസ്റ്റീവാണെന്ന് അറിഞ്ഞിട്ടും 24 മണിക്കുർ കഴിഞ്ഞാണ് രോഗിയെ ആശുപത്രിയിൽ   എത്തിച്ചത് ഇത്രയും വീഴ്ച്ചകൾക്ക് ഉത്തരവാദികൾ ആരായാലും ഇതിനു് മറുപടി പറഞ്ഞേ തീരൂ മാത്രമല്ല കക്ഷി ശ്രവപരിശാധനയ്ക്ക് പോയതുംമറ്റും നമ്മുടെ ഹെൽത്ത് വിഭാഗം അറിഞ്ഞിട്ടില്ല എന്നത് തന്നെ വലിയ ഗൗരവമുള്ള വിഷയമാണ്. ഇനിയും ആരാഗ്യവകുപ്പ് വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ലങ്കിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം കൊടുകേണ്ടിവരുമെന്ന് തൊണ്ടർനാട് പഞ്ചായത്ത് UDF ചെയർമാൻ എസ്.എം.  പ്രമോദ് മാസ്റ്ററും കൺവീനർ കേളോത്ത് അബ്ദുള്ളയും അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *