April 16, 2024

വെറും അഞ്ചു ദിവസം : വയനാട്ടിൽ 15 ബെഡ്ഡുള്ള കൊവിഡ് കെയർ സെന്റർ സജ്ജം.

0
Img 20200710 Wa0147.jpg
കൽപ്പറ്റ : വയനാട്ടിൽ വെറും അഞ്ചു ദിവസം  കൊണ്ട് സജ്ജമായത് 15 ബെഡ്ഡുള്ള കൊവിഡ് കെയർ  സെന്റർ.


വർദൂർ പി.എച്ച്.സി.ക്ക് കീഴിലാണ്  സെന്റർ നിർമ്മിച്ചിട്ടുള്ളത് .   മദ്രാസ്  ഐ.ഐ. ടി. യുടെ സാങ്കേതിക വിദ്യയിലാണ്  മോഡുലാർ മെഡി ക്യാബ് ഒരുക്കിയത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ആണ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത് . മദ്രാസ് ഐ.ഐ.ടിക്ക്  കീഴിലുള്ള   സ്റ്റാർട്ടപ്പ് ആണ്   പൂർണമായും നിർമ്മാണം പൂർത്തിയാക്കിയത്. പ്രളയകാലത്തു മറ്റും ഇത്തരം കെയർ സെൻററുകൾ രാജ്യത്തുടനീളം നിർമ്മിച്ചിട്ടുണ്ട് . കൊവിഡിന്റെ  പശ്ചാത്തലത്തിൽ ഇന്ത്യയിൽ പല ഭാഗത്തും ഇത്തരം മോഡുലർ മെഡി ക്യാബുകൾ  നിർമ്മിച്ചു വരുന്നുണ്ട്. വയനാട്ടിൽ നിർമ്മിച്ച ആദ്യത്തെ മോഡുലാർ മെഡി ക്യാബാണ് വരദൂരിലേത് .15 ലക്ഷം രൂപയിൽ താഴെയാണ് നിർമാണച്ചെലവ്.
വയനാട്ടിൽ ഇതിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ്  സെൻറർ നിർമ്മിച്ചിട്ടുള്ളത്.

ഉടൻതന്നെ ഉദ്ഘാടനം നടക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *