April 24, 2024

കൊവിഡ് 19: ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്താൻ കലക്ടറുടെ നിർദ്ദേശം.

0
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുഴുവന്‍ വാര്‍ഡുകളിലും നല്ല രീതിയില്‍ ജാഗ്രതാ സമിതികള്‍(റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍) പ്രവര്‍ത്തിച്ചുവരുന്നുണ്ട്. വാര്‍ഡുതല ജാഗ്രതാ സമിതികളുടെ ചിട്ടയോടെയുള്ള പ്രവര്‍ത്തനം രോഗബാധ പടരാതെ നിര്‍ത്തുന്നതിന് ഇടയായിട്ടുണ്ട്. ഇത്തരം സമിതികളുടെ പ്രവര്‍ത്തനം തുടര്‍ന്നും മികച്ച് രീതിയില്‍ മുന്നോട്ട് പോകണം. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജാഗ്രതാ സമിതികളെ ശക്തീകരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു. 
ജാഗ്രത സമിതികളിലേക്ക് നിയമിക്കുന്നതിനായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ഥിരതാമസക്കാരായ അധ്യാപകരുടെ  (െ്രെപമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, കോളേജ്) ലിസ്റ്റ് ജൂലൈ 14 നകം സെക്രട്ടറിമാര്‍ തയ്യാറാക്കണം. 
വാര്‍ഡ് തലത്തില്‍ ജാഗ്രതാ സമിതികളിലേക്ക് നിയമിക്കാന്‍ ജില്ലാ കലക്ടര്‍ മുമ്പാകെ പ്രത്യേക മാതൃകയില്‍ പ്രപ്പോസല്‍ സമര്‍പ്പിക്കണം. ഇത്തരത്തില്‍ ജാഗ്രതാ സമിതികളിലേക്ക് നിയമിക്കപ്പെടുന്ന അധ്യാപകര്‍ ഗൈഡ്‌ലൈന്‍ അനുസരിച്ചുള്ള പ്രവൃത്തികള്‍ ചെയ്യേണ്ടതാണ്. ഇതിനായി തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ നല്കുന്ന പ്രപ്പോസല്‍ അനുസരിച്ച് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *