September 30, 2026

തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും തൊണ്ടര്‍നാട്, പൂതാടി പഞ്ചായത്തുകളിലും പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

0
By ന്യൂസ് വയനാട് ബ്യൂറോ
 
 
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ 1, 2, 10, 15 വാര്‍ഡുകളും പൂതാടി ഗ്രാമപഞ്ചായത്തിലെ 3, 6, 7, 8, 15 വാര്‍ഡുകളും കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല പ്രഖ്യാപിച്ചു. ഇതോടൊപ്പം നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ 3, 4, 11, 12, 13 വാര്‍ഡുകള്‍, പൂതാടി ഗ്രാമപഞ്ചായത്തിലെ 4, 5 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി തുടരും.
തിരുനെല്ലിയില്‍ കാട്ടിക്കുളം, ബാവലി ടൗണ്‍ എന്നിവിടങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മാത്രമേ പ്രവര്‍ത്തനാനുമതിയുള്ളൂ. ഗ്രാമപഞ്ചായത്തിലെ മറ്റ് പ്രദേശങ്ങളില്‍ പചരക്ക് കടകള്‍, പഴം- പച്ചക്കറി കടകള്‍, മത്സ്യ- മാംസ സ്റ്റാളുകള്‍ എന്നിവ വൈകീട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *