July 8, 2026

കാട്ടിക്കുളത്തെ ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ്

0
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്ത് വീണ്ടും കണ്ടൈന്‍മെന്റ് സോണ്‍ ആകാന്‍ കാരണം ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണെന്ന് കോണ്‍ഗ്രസ് തിരുനെല്ലി, തൃശിലേരി മണ്ഡലം കമ്മിറ്റി  പ്രസിഡന്റുമാരായ കെ.ജി. രാമകൃഷ്ണനും കെ. സതീശനും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ അതിര്‍ത്തി പ്രദേശമായ കര്‍ണാടകയില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകന്‍ ദിവസവും കര്‍ണാടകയില്‍ ജോലി ചെയ്തശേഷം കാട്ടിക്കുളത്തെ ഒരു €ിനിക്കില്‍ സ്വകാര്യ പ്രാക്ടീസ് ടി ചെയ്തിരുന്നു. ഈ വിവരം അറിഞ്ഞിട്ടുപോലും അദേഹത്തിനെതിരേ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇക്കാര്യത്തിലുണ്ടായ അനാസ്ഥയാണ് ജനങ്ങള്‍ ഇപ്പോള്‍ അനൃഭവിക്കുന്ന ബുദ്ധിമുട്ടിന് കാരണം. ആരോഗ്യപ്രവര്‍ത്തകനെതിരേ നിയമനടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *