April 19, 2024

ദുരന്തനിവാരണത്തിന് തോണിച്ചാലില്‍ ‘കരുതല്‍ സേന

0
'
ദുരന്തകാലത്ത് തോണിച്ചാലിന് ആശ്വാസമാകാന്‍ ഇനി കരുതല്‍ സേന രംഗത്തിറങ്ങും. പ്രകൃതിക്ഷോഭങ്ങളോ മറ്റ് ദുരിതങ്ങളോ നാടിനെ വലയ്ക്കുമ്പോള്‍ ആശ്വാസമെത്തിക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. തോണിച്ചാല്‍ സെന്റ് സെബാസ്റ്റിയന്‍സ് ഇടവകയിലാണ് യുവജനങ്ങളുടെ നേതൃത്വത്തില്‍ കരുതല്‍ സേന രൂപീകരിച്ചത്. ആദ്യഘട്ടത്തില്‍ നൂറംഗങ്ങളാണ് കൂട്ടായ്മയില്‍. 
അടിയന്തരസാഹചര്യങ്ങളിലെ സന്നദ്ധപ്രവര്‍ത്തനമാണ് സേനയുടെ ലക്ഷ്യം. യാത്രാക്ലേശം പരിഹരിക്കുക, അവശ്യവസ്തുക്കള്‍ എത്തിക്കുക, മരുന്നും വൈദ്യസഹായവും ഉറപ്പാക്കുക എന്നിവ കരുതല്‍ സേനയുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. പ്രാരംഭഘട്ടത്തില്‍ നവമാധ്യമങ്ങളിലൂടെ പോസ്റ്ററുകളും അവബോധ സന്ദേശങ്ങളും പ്രചരിപ്പിച്ച് കരുതല്‍ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കും.  
ജില്ലാദുരന്തനിവാരണ അതോററ്റിയുടെയും ആരോഗ്യവകുപ്പിന്റേയും നേതൃത്വത്തില്‍ കരുതല്‍ സേനാംഗങ്ങള്‍ക്കാവശ്യമായ പരിശീലനം നല്‍കും. പ്രാഥമിക ശുശ്രൂഷ, അഗ്‌നിസുരക്ഷാ മാര്‍ഗ്ഗങ്ങള്‍ എന്നിവയിലാണ് പ്രധാനമായും പരിശീലനം നേടുക. മാനന്തവാടി തഹസില്‍ദാര്‍ (ലാന്‍ഡ് റികാര്‍ഡ്‌സ്) അഗസ്റ്റിന്‍ മൂങ്ങാനാനിയില്‍, ജോയി കട്ടക്കയം എന്നിവര്‍  ജനറല്‍ കണ്‍വീനര്‍മാരായ സമിതിയാണ് കരുതല്‍ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *