May 2, 2024

കൊവിഡ് പ്രതിസന്ധി.: മത്സ്യക്കൃഷിയിലേക്കും അനുബന്ധ മേഖലയിലേക്കും തിരിഞ്ഞ് ഫോട്ടോഗ്രാഫർമാർ

0
6c835a64 A650 4bcd B85e B1ac63da8e68.jpg
ലോക്ക് ഡൗണും കൊവിഡുമെല്ലാം ഫോട്ടോഗ്രാഫി മേഖല തകർത്തപ്പോൾ മത്സ്യക്കൃഷിയിലേക്കും അനുബന്ധ മേഖലയിലേക്കും തിരിഞ്ഞ് മാനന്തവാടിയിലെ ഒരു കൂട്ടം ഫോട്ടോഗ്രാഫർമാർ. മത്സ്യക്കൃഷി കൊപ്പം ഇവർ ഫാം കൃഷിയും ലക്ഷ്യം വെക്കുകയാണ്

കൊവിഡെന്ന മഹാമാരി സർവ്വ മേഖലയേയും പുറകോട്ടടിച്ചപ്പോൾ ഫോട്ടോഗ്രാഫി മേഖലയിലെയും അത് പ്രതികൂലമായി ബാധിച്ചു. അത്തരമൊരു സാഹചര്യത്തിലാണ് മാനന്തവാടി മൂന്ന് ഫോട്ടോഗ്രാഫർമാർ കുടുംബം പോറ്റാൻ മത്സ്യകൃഷിയിലേക്കും മറ്റ് അനുബന്ധ മേഖലയിലേക്കും തിരിഞ്ഞത്.അജി കൊളോണിയ, മധു കൊളങ്ങര, വിനു വർഗ്ഗീസ് എന്നീ ഫോട്ടോഗ്രാഫർമാരാണ് മത്സ്യക്കൃഷിയിലേക്കും മറ്റും തിരിഞ്ഞത്.തവിഞ്ഞാൽ സ്വദേശിയായ മധു കൊളങ്ങരക്ക് തോട്ടവും ഒപ്പം നല്ലൊരു കുളവുമുണ്ട് ഈ കുളത്തിലാണ് മൂവരും മത്സൃ കൃഷി ചെയ്യുന്നത് ഇതെ തോട്ടത്തിൽ തന്നെ ഫ്രൂട്ട്സ് ഐറ്റങ്ങളും ഒപ്പം കോഴി, പശു ഫാമുകളും ആരംഭിക്കാൻ തന്നെയാണ് ഇവരുടെ തീരുമാനം. ഫോട്ടോഗ്രാഫി മേഖല എന്ന് തിരിച്ച് പഴയ പ്രതാപത്തിലേക്ക് എത്തും എന്ന് ഇനിയും പറയാൻ കഴിയില്ല അത്തരമൊരു സാഹചര്യത്തിൽ കൂടിയാണ് മാനന്തവാടിയിലെ മൂന്ന് യുവ ഫോട്ടോഗ്രാഫർമാർ തൊഴിലിനൊപ്പം മത്സ്യകൃഷിയിലേക്കും മറ്റ് അനുബന്ധ മേഖലയിലേക്കും തിരിഞ്ഞത്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *