June 13, 2026

അഞ്ജു പ്രീതം സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ജില്ലയിൽ ഒന്നാമതെത്തി .

1
IMG-20200713-WA0208.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സി.ബി.എസ്.ഇ 
 പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ കല്‍പ്പറ്റ ഡി പോള്‍ പബ്ലിക് സ്കൂളിലെ  വിദ്യാര്‍ഥിയായ അഞ്ജു പ്രീതം 500 ല്‍ 488 മാര്‍ക്കുമായി ജില്ലയില്‍ ഒന്നാമതെത്തി. പരീക്ഷ എഴുതിയ 34 കുട്ടികളില്‍ 28 പേര്‍ക്ക് ഡിസ്റ്റിംഗ്ഷന്‍ ലഭിച്ചു. ഏഴ് വിദ്യാര്‍ഥികള്‍ക്ക് 90 ശതമാനത്തിന് മുകളില്‍ മാര്‍ക്കുണ്ട്. ആറുപേര്‍ക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. 473 മാര്‍ക്കോടെ തൃപതാ ദര്‍ശക്, ആന്‍സിയ ബാബു പോള്‍ എന്നിവര്‍ സ്‌കൂളില്‍ രണ്ടാം സ്ഥാനം നേടി. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ സ്‌കൂള്‍ മാനേജ്‌മെന്റ്, സ്റ്റാഫ്, പി.ടി.എ  എന്നിവര്‍ അനുമോദിച്ചു.
Ad
Ad
Ad

Leave a Reply

1 thought on “അഞ്ജു പ്രീതം സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ജില്ലയിൽ ഒന്നാമതെത്തി .

Leave a Reply

Your email address will not be published. Required fields are marked *