September 28, 2026

ഡിഎം വിംസ് ജീവനക്കാരുടെ സംരക്ഷണം സർക്കാർ ഉറപ്പുവരുത്തണം

0
By ന്യൂസ് വയനാട് ബ്യൂറോ
വടുവഞ്ചാൽ: ഡിഎം വിംസ് മെഡിക്കൽ കോളേജ് സർക്കാർ  സർക്കാർ ഏറ്റെടുക്കുക യാണെങ്കിൽ  ജീവനക്കാരുടെ സംരക്ഷണം സർക്കാർ ഉറപ്പു വരുത്തണമെന്ന്   ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മൂപ്പൈനാട് മണ്ഡലം പ്രസിഡണ്ട് ആർ. ഉണ്ണികൃഷ്ണൻ മുഖ്യമന്ത്രിക്ക് കത്തയച്ചു.  ആയിരക്കണക്കിന് സാധാരണക്കാരായ ജീവനക്കാരുടെ കുടുംബങ്ങൾ ജീവിച്ചു പോകുന്നതും, തോട്ടം മേഖലയിലെ പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരം കണ്ടതും ഈ സ്ഥാപനത്തിലെ ജോലി കൊണ്ടാണ്..  ഇവർക്ക് ജോലി നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ  നിരവധി കുടുംബങ്ങൾ  പട്ടിണിയിൽ ആവും. ജീവനക്കാരുടെ തൊഴിൽ സംരക്ഷണം കൂടി സർക്കാർ ഏറ്റെടുക്കണമെന്നും, ഇക്കാര്യത്തിൽ  വിംസ് മാനേജ്മെന്റും,  സർക്കാരും അടിയന്തിര  ശ്രദ്ധ പുലർത്തണമെന്നും  മറിച്ചാണെങ്കിൽ ജീവനക്കാർക്ക് നീതി ലഭിക്കാൻ മൂപ്പൈനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ ഇടപെടലുകൾ  ഉണ്ടാകുമെന്നും  കാണിച്ചാണ് അദ്ദേഹം മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *