June 13, 2026

കർണ്ണാടക -വയനാട് – മലപ്പുറം പാതക്ക് അംഗീകാരം: യു.ഡി.എഫ്. സ്വാഗതം ചെയ്തു

0
By ന്യൂസ് വയനാട് ബ്യൂറോ
കർണ്ണാടക -വയനാട് – മലപ്പുറം പാതക്ക് അംഗീകാരം നൽകിയതിനെ മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ്.കമ്മറ്റി സ്വാഗതം ചെയ്തു.
മൈസൂരിൽ നിന്നും ആരംഭിച്ച് കുട്ട തോൽപ്പെട്ടി, മാനന്തവാടി, കൽപ്പറ്റ അടിവാരം, വഴിമലപ്പുറത്ത് അവസാനിക്കുന്ന ദേശീയ പാതക്ക് കേന്ദ്ര സർക്കാർ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകാരം നൽകിയ നടപടിയെ യു.ഡി.എഫ്.സ്വാഗതം ചെയ്തു.
ഈ പാത വയനാടിൻ്റെ വികസനത്തിന് മുതൽ കൂട്ടാകുമെന്ന് യോഗം വിലയിരുത്തി.യു.ഡി.എഫ്.ചെയർമാൻ അഡ്വ.എൻ.കെ.വർഗ്ഗീസ്, അദ്ധ്യക്ഷത വഹിച്ചു.കൺവീനർ പടയൻ മുഹമ്മദ്, മുൻ മന്ത്രി പി.കെ.ജയലക്ഷ്മി, എൻ.നിസാർ അഹമ്മദ്, എം.ജി.ബിജു, കെ.ജെ. പൈലി, പി.കെ.അസ്മത്ത്, ടി.ജെ. ഭൂപേജ്, കടവത്ത് മുഹമ്മദ്, സി.ജെ.വർക്കി, അഡ്വ.ജവഹർ ,അഡ്വ എം.വേണുഗോപാൽ, ജിതേഷ്, പി.വി.ജോർജ്, പടയൻ അബ്ദുള്ള ചിന്നമ്മ ജോസ്, കെ.എം.അബ്ദുള്ള, എ പ്രഭാകരൻ മാസ്റ്റർ, എം.അബ്ദുറഹിമാൻ, കമ്മനമോഹനൻ, എക്കണ്ടി മൊയ്തൂട്ടി, എന്നിവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *