September 30, 2026

പ്രതിഭകളെ അനുമോദിച്ചു

0
IMG-20200720-WA0449.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ: ഇക്കഴിഞ്ഞ പ്ലസ്ടു, എസ് എസ് എൽ സി പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടി വിജയിച്ചവരെ മുട്ടിൽ പഞ്ചായത്ത് പതിനാറാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി മെമന്റോ നൽകി അനുമോദിച്ചു. പ്ലസ്ടു സയൻസ് പരീക്ഷയിൽ മുഴുവൻ മാർക്കും നേടി വിജയിച്ച ഫാത്വിമ ലബീബയ്ക്ക് ജില്ലാ മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് എൻ.കെ.റഷീദും , പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഹംന ഷിറിൻ ടി.പി.യ്ക്ക് കൽപ്പറ്റ മണ്ഡലം ലീഗ് വൈസ് പ്രസിഡൻറ് നീലിക്കണ്ടി സലാമും മെമന്റോ നൽകി. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അമൃത കെ, ഷഹബാസ് അസ്ലം, അഭിരാമി എന്നീ കുട്ടികൾക്ക് പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡൻറ് ഉസ്മാൻ കോയ ദാരിമി, ടി.പി.ജമാൽ, എം.അലി എന്നിവർ വിതരണം ചെയ്തു.
ചടങ്ങിൽ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സക്കീർ കല്ലടക്കൽ, വാർഡ് മെമ്പർ നദീറ മുജീബ്, ഷഫീഖ് യു , നൗഷാദ് കുന്നത്ത്.കെ.ടി.ജമാൽ, എന്നിവർ ആശംസകൾ നേർന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *