മാനന്തവാടിയിലെ റൂസ കോളേജിനായുള്ള സ്ഥലം നാളെ കൈമാറും
മാനന്തവാടിയിലെ റൂസ കോളേജ് യാഥാർത്ഥ്യത്തിലേക്ക്.
റൂസ കോളേജിനായുള്ള സ്ഥലം നാളെ (ബുധൻ) കൈമാറും.
മാനന്തവാടി
ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള റൂസ കോളേജിനായുള്ള ഭൂമി ബുധനാഴ്ച കൈമാറും.
തവിഞ്ഞാൽ പഞ്ചായത്തിലെ പേരിയ വില്ലേജിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 ഏക്ര സ്ഥലമാണ് റൂസ കോളേജിനായി വിട്ടു കിട്ടുന്നത്.ആരോഗ്യ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറി കിട്ടുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ സ്ഥലത്തിന്റെ അതിര്‍ത്തി നിര്‍ണയിക്കാൻ റൂസ അധികൃതർ, നടത്തിപ്പ് ഏജന്‍സിയായ കെഎസ്‌ഐടിഐഎല്‍ അധികൃതരോടൊപ്പം സ്ഥല പരിശോധന നടത്തിയിരുന്നു. പിന്നീട് എൻ ഐ ടി അധികൃതരുടെ നേതൃത്വത്തിൽ വിദഗദ്ധ സംഘമെത്തി നടത്തിയ പരിശോധനയിലാണ് ഈ സ്ഥലം ഉറപ്പിച്ചത്.
മാനന്തവാടിയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമഗ്രമായ മാറ്റത്തിന് തുടക്കം കുറിക്കാന്‍ റൂസകോളേജിന്റെ വരവോടെ സാധ്യമാകും.
ഉയര്‍ന്ന അക്കാദമിക നിലവാരം ഉറപ്പാക്കുന്നതിനായി സ്ഥിരം അധ്യാപകരും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍സൗകര്യവും ഇവിടെയുണ്ടാവും. ലൈബ്രറിയും ലാബടക്കമുള്ള സൗകര്യങ്ങളുമൊരുക്കും. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉന്നമനവും അടിസ്ഥാന സൗകര്യവികസനവും ലക്ഷ്യംവച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സഹകരണത്തോടെ ആരംഭിച്ച പദ്ധതിയാണ് റൂസ. കേരളത്തിലെ ആറു സര്‍വകലാശാലകളും 21 സര്‍ക്കാര്‍ കോളജുകളും റൂസ ഒന്നാംഘട്ട പദ്ധതിയുടെ ഭാഗമായിരുന്നു. ഒന്നാംഘട്ടം നടത്തിപ്പിലെ മികവിനെ തുടര്‍ന്ന് സംസ്ഥാനത്തെ കൂടുതല്‍ സ്ഥാപനങ്ങളെ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമാക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് വയനാട്ടില്‍ മോഡല്‍ ഡിഗ്രി കോളജ് ആരംഭിക്കാന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അംഗീകാരം നല്‍കിയത്. പൊതുവിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നിരവധി പദ്ധതികള്‍ മേഖലയില്‍ നടപ്പാക്കുന്നുണ്ട്. റൂസ പദ്ധതിയില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ ഉള്‍പ്പെടുത്തുന്നതിനായി ഓ ആർ കേളു എം എൽ എ സമയബന്ധിത ഇടപെടലുകൾ നടത്തിയതിന്റെ ഭാഗമായാണ് ആരോഗ്യ വകുപ്പിന്റെ പക്കലുള്ള ഈ ഭൂമി വിട്ടു കിട്ടിയത്. ബുധനാഴ്ച വൈകിട്ട് മാനന്തവാടി താലൂക്ക് ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന് റവന്യൂ വകുപ്പ് കൈമാറും. ഓ ആർ കേളു എം എൽ എ, തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രൻ, തഹസിൽദാർ ജോസ് പോൾ, കൽപ്പറ്റ ഗവ: കോളേജ് പ്രിൻസിപ്പാൾ ഡോ: അനിൽ, കെ അബ്ദുൾ നാസർ എന്നിവർ പങ്കെടുക്കും.





Leave a Reply