October 2, 2026

മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി: സംഭവം വയനാട്ടിൽ

0
IMG_20200722_150941.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി: വീടിനുള്ളിൽ വിദ്യാർഥിയെ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ബത്തേരി പൂതിക്കാട്  സ്വദേശി മംഗലത്ത് വീട്ടിൽ അനന്തു കൃഷ്ണ (15) ആണ് മരിച്ചത്. 
തിരുനെല്ലി ടെക്നിക്കൽ സ്കൂളിൽ പത്താംക്ലാസ് പൂർത്തിയാക്കിയ അനന്തു ഫുൾ എ പ്ലസ് ജേതാവ് കൂടിയായിരുന്നു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് കുട്ടി ആത്മഹത്യ ചെയ്തത്.മരണകാരണം വ്യക്തമല്ല. ബത്തേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.പോസ്റ്റുമോർട്ടത്തിനായി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *