കുടിവെള്ള പദ്ധതികളും റോഡുകളും ഉദ്ഘാടനം ചെയ്തു
സുഗന്ധഗിരി ടി.ആര്‍.ഡി.എം പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കുടിവെള്ള പദ്ധതികളുടെയും റോഡുകളുടെയും ഉദ്ഘാടനം സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. അപ്പാട് കുന്ന്, എംആര്‍എസ് കുന്ന്, സുഗന്ധഗിരി പ്ലാന്റേഷന്‍ എന്നീ കുടിവെള്ള പദ്ധതികളും കാപ്പി – കല്ലൂര്‍, സുഗന്ധഗിരി – അമ്പത് ഏക്കര്‍, അഗതിമന്ദിരം റോഡ് എന്നീ റോഡുകളുടെയും നിര്‍മ്മാണമാണ് പദ്ധതി പ്രകാരം പൂര്‍ത്തിയായത്.
സുഗന്ധഗിരി മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമിട്ട് വിവിധ പദ്ധതികള്‍ക്കായി 40 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ 17 കോടി രൂപയുടെ റോഡുകളും 31 ലക്ഷം രൂപയുടെ കാര്‍ഷിക പദ്ധതികളും 1.20 കോടി രൂപയുടെ കാപ്പി കൃഷിക്കുമുള്ള പദ്ധതികള്‍ ഇതിനോടകം അംഗീകരിച്ചിട്ടുണ്ട്. നിലവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മുഴുവന്‍ പദ്ധതികളും ഡിസംബര്‍ 31 നകം പൂര്‍ത്തീകരിക്കുമെന്ന് എം.എല്‍.എ അറിയിച്ചു. ചടങ്ങില്‍ പൊഴുതന പഞ്ചായത്ത് പ്രസിഡണ്ട് എന്‍.സി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് വി. ഉഷാകുമാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം. സെയ്ത്, ഐ.ടി.ഡി.പി പ്രൊജക്റ്റ് ഓഫീസര്‍ കെ.സി. ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പി.എച്ച്.സിക്ക് ശിലാസ്ഥാപനം നടത്തി
പടിഞ്ഞാറത്തറ പ്രാഥമികാരോഗ്യ കേന്ദ്രം കെട്ടിടത്തിന്റെ ശിലാസ്ഥാപനം സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. പുല്‍പ്പളളി ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം നടത്തുന്നത്.
ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ പി.ജി. സജേഷ് അദ്ധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍സിന്ധു പുറത്തൂട്ട്, എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ദിലീപ് കുമാര്‍, കെ.എം. രാഘവന്‍, കെ.സി. ജോസഫ് മാസ്റ്റര്‍, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ജിജി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.




Leave a Reply