September 28, 2026

വയനാട്ടിൽ ഇന്നും സമ്പർക്കത്തിലൂടെ മൂന്നുപേർക്ക് രോഗം : ഒരു കുടുംബത്തിൽ നാലു പേർക്ക് രോഗം

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ വ്യാഴാഴ്ച്ച പത്ത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 324 ആയി. ഇതില്‍ 136 പേര്‍ രോഗമുക്തി നേടി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 187 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 182 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാലും  കണ്ണൂരില്‍ ഒരാളും ചികില്‍സയില്‍ കഴിയുന്നു. 
രോഗം സ്ഥിരീകരിച്ചവര്‍:
ജൂലൈ 14ന് ബാംഗ്ലൂരില്‍ നിന്നെത്തിയ തലപ്പുഴ സ്വദേശി (21), ജൂലൈ 11 ന് സൗദി അറേബ്യയില്‍ നിന്ന് വന്ന പൊഴുതന സ്വദേശി (50), ജൂലൈ 14 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശി (26), ജൂലൈ 13 ന് ജില്ലയിലെത്തിയ, നാദാപുരത്ത് ജോലിചെയ്യുന്ന എടവക സ്വദേശി (57), പത്തനംതിട്ട സന്ദര്‍ശനം നടത്തി തിരിച്ചു വന്ന ബത്തേരി സ്വദേശി (36),  ജൂലൈ 16 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള നൂല്‍പ്പുഴ സ്വദേശി (74), ജൂലൈ 14 ന് ബാംഗ്ലൂരില്‍ നിന്നെത്തിയ മുപ്പൈനാട് സ്വദേശിയും (40) കുടുംബവും (42, 34, 11 വയസ്സുകാര്‍്) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 
രോഗമുക്തി നേടിയവര്‍:
കുറുക്കന്‍മൂല സ്വദേശി (30), തവിഞ്ഞാല്‍ സ്വദേശി (46), അപ്പപ്പാറ സ്വദേശി (40), രണ്ട് കണിയാമ്പറ്റ സ്വദേശികള്‍ എന്നിവരാണ് പരിശോധനാ ഫലം നെഗറ്റീവായതിനെ വ്യാഴാഴ്ച ആശുപത്രി വിട്ടത്.
146 പേര്‍ പുതുതായി നിരീക്ഷണത്തില്‍:
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ വ്യാഴാഴ്ച പുതുതായി നിരീക്ഷണത്തിലായത് 146 പേരാണ്. 203 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2955 പേര്‍. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 14017 സാമ്പിളുകളില്‍ 12344 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 12020 നെഗറ്റീവും 324 പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *