September 28, 2026

റോഡ് നവീകരണത്തിലെ അഴിമതി അന്വേഷിക്കണമെന്ന് കേരള ജനവേദി

0
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി പനവല്ലി മുതൽ അപ്പ പാറ വരെയുള്ള റോഡ് നവീകരണ പ്രവർത്തിയിൽ വൻ അഴിമതിയാണ് നടന്നതെന്നും മാർച്ച് ഏപ്രിൽ മാസത്തോടെ പണി തീർന്ന അപ്പ പാറ റോഡരികിലെ കോൺക്രീറ്റ് ഭീത്തി പാടെ തകർന്ന് വീണത് വൻ ക്രമകേടിൻ്റെ തെളിവാണന്നും നിലവാരം ഇല്ലാത്ത സിമൻ്റും ഉപയോഗിച്ചതാണ് മതിൽ ഇടിഞ്ഞു വീഴാൻ കാരണമെന്നും കേരള ജനവേദി ജില്ലാ പ്രസിഡൻ്റ് പ്രകാശൻ പന വല്ലി പറഞ്ഞു. ഇതിനെതിരെ ജൂലൈ 10 ന് തന്നെ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് അഴിമതി അന്വേഷിക്കണമെന്നും നിർമ്മാണത്തിൽ ക്രമകേട് നടത്തി കെട്ടിയ പാവും മതിലും തകർന്നത് പകൽ കൊള്ളക്ക് തുല്യമാണന്നും ഇതിനെതിരെ കാരാറ് നടത്തിപ്പ് കാരനെ തിരെ അന്വേഷണം നടത്തണമെന്നും  ആദ്യം തന്നെ പരാതി നൽകിയിട്ടുണ്ട്. എന്നാൽ പകൽകൊള്ള നടത്തിയ കരാറ്കാരനെതിരെ ഒരക്ഷരം മിണ്ടാത്തവർ  അടിസ്ഥാനമില്ലാത്ത കാരണങ്ങളാണ്  ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതെന്ന് പ്രകാശൻ പറഞ്ഞു. ഡി വൈ എസ് പിക്ക് പരാതി നൽകിയത് സ്വാഗതം ചെയ്യുകയാണന്നും പ്രദേശിക മാധ്യമ പ്രവർത്തകനെ  ഇല്ലായ്മ മചെയ്യാൻ ശ്രമിക്കുന്നത് ചില ക്ഷുദ്രജീവികളാണന്നും ആരോപിച്ചു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *