April 29, 2024

സർവജന സ്കൂൾ സർവ്വ മേഖലയിലും മാതൃക: വിദ്യാഭ്യാസ മന്ത്രി

0
Screenshot 2020 07 25 17 29 19 295 Com.google.android.apps .docs .png
ബത്തേരി: സുൽത്താൻ ബത്തേരി സർവജന സ്കൂൾ എല്ലാ പ്രതിസന്ധികൾക്കിടയിലും വൻ വിജയം കരസ്ഥമാക്കിയതിൽ  വളരെയധികം സന്തോഷമുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. മന:സാന്നിധ്യത്തോടെ നാം ചെയ്യേണ്ട കടമകൾ എല്ലാം കൃത്യമായി മനസ്സിലാക്കി ചെയ്ത് സ്കൂളിലെ വിദ്യാർത്ഥികളും ,  അദ്ധ്യാപകരും ,പി .ടി .എ . യും , എല്ലാവിധ പിന്തുണയും നൽകിയ പൊതു ജനങ്ങളും , ജനപ്രതിനിധികളും കേരളത്തിന്ന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ബത്തേരി സർവ്വജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.സി. ,ഹയർ സെക്കണ്ടറി , എസ്.എസ്.എൽ.സി.  വിഭാഗങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കാനായി പി.ടി.എ സംഘടിപ്പിച്ച വിജയ രഥം 2020   ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  ബഹു. വിദ്യഭ്യാസ മന്ത്രി. കോവിഡ് 19 മാനദണ്ഡങ്ങൾക്കനുസൃതമായി ഓൺലൈനായി സംഘടിപ്പിച്ച ചടങ്ങിൽ.ജില്ലാ കളക്ടർ ഡോ. അഥീല അബ്ദുള്ള  I A S മുഖ്യ പ്രഭാഷണം നടത്തി. മുഖ്യാതിഥിയായിരുന്ന സുൽത്താൻ ബത്തേരി നിയോജക മണ്ഡലം എംഎൽഎ  ഐ.സി. ബാലകൃഷ്ണൻ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി. സുൽത്താൻ ബത്തേരി മുൻസിപ്പൽ ചെയർമാൻ ടി. എൻ .സാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി വികസനകാര്യ സ്ഥിരം കമ്മിറ്റി  ചെയർമാൻ  സി.കെ. സഹദേവൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വൽസ ജോസ് , മുൻസിപ്പൽ കൗൺസിലർ ഷിഫാനത്ത് , ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ  സനൽ കുമാർ, പ്രിൻസിപ്പാൾ  പി.എ.അബ്ദുൾ നാസർ ,വൈസ് പ്രിൻസിപ്പാൾ എൻ.സി ജോർജ്ജ്, വി എച്ച് എസ് ഇ  പ്രിൻസിപ്പാൾ ബിജി ജേക്കബ് , ബിജു എം.ടി , സുഭാംഗ് കെ. പി. എന്നിവർ ആശംസകൾ അർപ്പിച്ചു. പി ടി എ പ്രസിഡൻ്റ് അബ്ദുൾ അസീസ് മാടാല സ്വാഗതം പറഞ്ഞ ചടങ്ങിൽ  സ്റ്റാഫ് സെക്രട്ടറി തോമസ് വി.വി.  നന്ദി രേഖപ്പെടുത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *