November 7, 2026

കോവിഡ് നിയന്ത്രണം: വിദ്യാര്‍ത്ഥികള്‍ക്ക് ഫേസ്ബുക്ക് ലൈവിലൂടെ അവസരങ്ങള്‍ പറഞ്ഞ് കൊടുത്ത് സ്മാര്‍ട്ട് മീഡിയ

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: പ്ലസ്റ്റു പഠനത്തിന് ശേഷം തുടര്‍ പഠനത്തിന് കാത്തു നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫേസ്ബുക്ക് ലൈവില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് ഒരുക്കുകയാണ് സ്മാര്‍ട്ട് മീഡിയ ഫേസ്ബുക്ക് പേജ്. ജൂലൈ 26 ഞായറാഴ്ച്ച 3 മണിക്ക് നടക്കുന്ന ക്ലാസിന് ഉന്നത വിദ്യാഭ്യാസ വിദഗ്ദനും അന്താരാഷ്ട്രാ പരിശീലകനുമായ കെ എച്ച് ജറീഷ് നേതൃത്വം നല്‍കും. കൂടുതല്‍ ജോലി സാധ്യതയുള്ള കോഴ്സുകള്‍, ഇന്ത്യയിലെ പഠന സാധ്യതകള്‍, മികച്ച സ്ഥാപനങ്ങള്‍, കോഴ്സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയ ഒട്ടേറെ കാര്യങ്ങളില്‍ കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഈ ക്ലാസിലൂടെ ലഭിക്കും. ഹയര്‍സെക്കണ്ടറി കഴിഞ്ഞ എല്ലാ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് സ്മാര്‍ട്ട് മീഡിയ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു..
പേജ് ലിങ്ക്
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *