April 29, 2026

പ്രതിഭകളെ ആദരിച്ച് കെ ആര്‍ എഫ് എ

0
IMG-20200727-WA0212.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഫുട്‌വെയര്‍ വ്യാപാരികളുടെ കൂട്ടായ്മയായ കേരള റിട്ടെയില്‍ ഫുട്‌വെയര്‍ അസോസിയേഷന്‍ കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ പരിധിയിലുള്ള ഫുട്‌വെയര്‍ വ്യാപാരികളുടെ കുടുംബാംഗങ്ങളില്‍ നിന്നും ഈ വര്‍ഷത്തെ SSLC, +2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി കല്ലടാസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നിര്‍ദ്ദേശപ്രകാരം സംഘടിപ്പിച്ച പരിപാടി കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ ലളിതമായ ചടങ്ങായിട്ടാണ് നടത്തിയത്. ജനറല്‍ സെക്രട്ടറി ഷബീര്‍ ജാസ് സ്വാഗതവും ട്രഷറര്‍ ലത്തീഫ് മേപ്പാടി നന്ദിയും പറഞ്ഞു. ബീരാന്‍കുട്ടി, ഹംസത്ത് വടകര, എം ടി സി സുധി, ജലീല്‍ വൈത്തിരി, അന്‍വര്‍ വിസ്മയ, നാസര്‍ കമ്പളക്കാട്, മേജോ അഞ്ജലി, സലിം പിക്കാര്‍ഡോ തുടങ്ങിയവര്‍ സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *