November 7, 2026

ഇ – പാഠശാല പദ്ധതി: ടെലിവിഷന്‍ വിതരണോദ്ഘാടനം നാളെ വിദ്യാഭ്യാസ മന്ത്രി നിര്‍വഹിക്കും

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ മണ്ഡലത്തിലെ മുഴുവന്‍ പൊതു വിദ്യാലയങ്ങള്‍ക്കും എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച ടെലിവിഷനുകളുടെ വിതരണോദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ്  മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഇന്ന് (28.07.20) ഓണ്‍ലൈനായി നിര്‍വഹിക്കും. കല്‍പ്പറ്റ എസ്.കെ. എം.ജെ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഉച്ചക്ക് രണ്ടിന് നടക്കുന്ന ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ കല്‍പ്പറ്റ മണ്ഡലത്തിലെ 279 പൊതുപഠന കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തിയതിന്റെ റിപ്പോര്‍ട്ട് പ്രകാശനവും നടക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി, കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
കാപ്പിത്തോട്ടങ്ങളില്‍ സൂക്ഷ്മ ജലസേചന പദ്ധതികള്‍ നടപ്പിലാക്കും 
കാരാപ്പുഴ ജലസേചന പദ്ധതിയിലെയും സ്വാഭാവിക നീരുറവകളിലെയും വെള്ളമുപയോഗിച്ച് കാപ്പിത്തോട്ടങ്ങളില്‍ സൂക്ഷ്മ ജലസേചനത്തിനുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്ന് സി കെ ശശീന്ദ്രന്‍ എംഎല്‍എ അറിയിച്ചു. ഇതിനുള്ള പൈലറ്റ് പ്രോജക്ട് നടപ്പിലാക്കുന്നതിനായി മുട്ടില്‍ പഞ്ചായത്ത് തിരഞ്ഞെടുത്തു. മുട്ടില്‍ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും കര്‍ഷകരുടെയും യോഗത്തില്‍ ഇത് സംബന്ധിച്ച പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് മൈനര്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദേശം നല്‍കി. 
മൈനര്‍ ഇറിഗേഷന്‍, കൃഷി വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനു മുന്നോടിയായി പഞ്ചായത്തിലെകര്‍ഷകരുടെ കാപ്പിത്തോട്ടങ്ങള്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. യോഗത്തില്‍ മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ  പി. ഭരതന്‍, കാരാപ്പുഴ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സന്ദീപ്, മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ശൈലി മോന്‍, കൃഷി ഓഫീസര്‍ ശ്രീകാന്ത് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *