May 22, 2026

വയനാട്ടിൽ കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്നതായി ജില്ലാപോലീസ് മോധാവി

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വയനാട് ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച എടവക, വെള്ളമുണ്ട, തൊണ്ടർനാട് ഗ്രാമപഞ്ചായത്തുകൾ, മാനന്തവാടി മുനിസിപ്പാലിറ്റി എന്നീ മേഖലകളിലും, ട്രിപ്പിൾ ലോക്ക്ഡൗൺ ആയി പ്രഖ്യാപിച്ച തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പരിധികളിലും കോവിഡ് 19 രോഗ പ്രതിരോധ മാർഗ്ഗങ്ങൾ ഉറപ്പുവരുത്തുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്നതായി ജില്ലാപോലീസ് മോധാവി ഉത്തരവിട്ടു.

1.കണ്ടെയ്ൻമെന്റ് സോണുകളിൽ അടിയന്തര ചികിത്സ ആവശ്യങ്ങൾക്കല്ലാതെ യാതൊരുവിധ യാത്രകളും അനുവദിക്കില്ല.

2. അത്യാവശ്യ യാത്രകൾക്കായി പുറത്തിറങ്ങുന്നവർ നിർബന്ധമായും സത്യവാങ്മൂലം കരുതേണ്ടതാണ്. സോണുകളിൽ പരിശോധനയ്ക്കായി നിയോഗിച്ചിട്ടുള്ള പോലീസ് സേനാംഗങ്ങൾ ഈ സത്യവാങ്മൂലം കൃത്യമായി പരിശോധിക്കുന്നതും ആയതിൽ പറയുന്ന കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിച്ച് അനാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.

3.കണ്ടെയ്ൻമെന്റ് സോണുകളിൽ കഴിയുന്നവർ പരമാവധി ഹോം ഡെലിവറി സംവിധാനങ്ങൾ ഉപയോഗിക്കേണ്ടതും സാഫല്യം സുരക്ഷാ ഹോം ഡെലിവറി, സാഫല്യം ടെലിമെഡിസിൻ തുടങ്ങിയ സംവിധാനങ്ങളുടെ കൺട്രോൾറൂം നമ്പറിൽ വിളിച്ച് അവശ്യ സാധനങ്ങളും മെഡിസിൻ തുടങ്ങിയവ വാങ്ങാവുന്നതാണ്. അവശ്യസാധനങ്ങളുടെ ഓർഡറുകൾ ബന്ധപ്പെട്ട സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്ന സമയങ്ങളിൽ മാത്രമേ സ്വീകരിക്കുകയുള്ളൂ.

4.അടിയന്തര വൈദ്യ സഹായത്തിനും അവശ്യസാധനങ്ങൾ ഏറ്റവുമടുത്ത കടകളിൽ നിന്നും വാങ്ങുന്നതിനും മാത്രമേ ജനങ്ങളെ പുറത്തിറങ്ങാൻ അനുവദിക്കുകയുള്ളൂ.

5.അവശ്യവസ്തുക്കളുടെ ചരക്കുനീക്കം അനുവദനീയമാണ്.

6. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധമുള്ള സർക്കാർ ഓഫീസുകളും ആവശ്യ സേവനം നൽകുന്ന മറ്റ് സർക്കാർ വകുപ്പുകളുടെ ഓഫീസുകൾക്കും മാത്രമേ ഇവിടങ്ങളിൽ പ്രവർത്തന അനുമതി നൽകുകയുള്ളൂ. അവശ്യസാധന സേവന വിഭാഗത്തിലുള്ള ജീവനക്കാരെയും അവരുടെ വാഹനങ്ങളെയും തടസ്സം കൂടാതെ കടത്തിവിടും.

7. കണ്ടെയ്ന്‍മെന്‍റ് സോണുകളിൽ റേഷൻകടകൾ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 3 മണിവരെ മാത്രമേ പൊതുജനങ്ങൾക്കായി പ്രവർത്തിക്കുവാൻ അനുവദിക്കുകയുള്ളൂ എന്നാൽ റേഷൻ കടകളിലേക്ക് ചരക്ക് ഇറക്കുന്നതും സമയ നിയന്ത്രണം ബാധകമല്ല.

8.അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മുതൽ ഉച്ചക്ക് 12 വരെ പ്രവർത്തിക്കുന്നതാണ്.

9. പെട്രോൾ പമ്പുകളുടെ പ്രവർത്തന സമയം രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം 7 മണി വരെ മാത്രമായിരിക്കും.

10. സഹകരണ ബാങ്കുകൾ ഉൾപ്പെടെയുള്ള ബാങ്കുകളുടെ പ്രവർത്തനം രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ കൃത്യമായി സാമൂഹിക അകലം പാലിച്ചുകൊണ്ട് പൊതുജന ബന്ധമില്ലാതെ പരിമിത എണ്ണം ജീവനക്കാരെ ഉൾപ്പെടുത്തിക്കൊണ്ട് നിജപ്പെടുത്തിയിരിക്കുന്നു.

11. പൊതുസ്ഥലങ്ങളിലും ജനങ്ങൾ കൂട്ടംകൂടി നിൽക്കുന്നത് അനുവദനീയമല്ല.

12. പൊതുസ്ഥലങ്ങളിൽ വ്യക്തികൾ തമ്മിൽ കുറഞ്ഞത് രണ്ടു മീറ്ററെങ്കിലും അകലം പാലിച്ചിരിക്കണം.

13. വീടുകൾ തോറും കയറി ഇറങ്ങി കച്ചവടം നടത്തുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു

14 തുറന്നു പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലും വിവിധ ഓഫീസുകളിലും സന്ദർശക രജിസ്റ്ററിൽ കൃത്യമായി സൂക്ഷിക്കേണ്ടത് ഓരോ ദിവസത്തെ ലിസ്റ്റ് ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് ജീവനക്കാർ കൈമാറേണ്ടതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *