April 16, 2024

വാളാട് കോവിഡ് വ്യാപനം കേസ് എടുക്കേണ്ടത് ഉദ്യോഗസ്ഥർക്കെതിരെ : യൂത്ത് കോൺഗ്രസ്

0
കൽപ്പറ്റ: തവിഞ്ഞാൽ പഞ്ചായത്തിലും പരിസര പ്രദേശകളിലും കോവിഡ് വ്യാപിച്ചതുമായി ബന്ധപെട് നാട്ടു കാർക്കെതിരെ കേസ് എടുക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും.കേസ് എടുക്കേണ്ടത് ഗുരുതര വീഴ്ച നടത്തിയ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയാണെന് യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരണപെട്ട വ്യക്തിയുടെ ശവസംസ്കാര ചടങ്ങിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട ഉദ്യോഗസ്ഥർ സ്ഥലത്ത് ഇല്ലാതിരുന്നതിനെ കുറിച്ച് അന്വേഷിക്കണം. കോ വിഡ് ബാധിതനായ വ്യക്തി പനി വന്നപ്പോൾ പി.എച്ച്.സി യിൽ പരിശോധനക്ക് പോയി ണ്ടും പ്രസ്തുത വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കാത്തിരുന്ന പി.എച്ച്.സി യിലെ ഉദ്യോസ്ഥരുടെ നടപടിയും അന്വേഷിക്കണം. കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് കല്യാണങ്ങൾ നടന്ന വിവരം ആരോഗ്യ വകുപ്പും, പഞ്ചായത്ത് അധികൃതരും, പോലീസും അറിയാതിരുന്നതും. സർക്കാർ തലത്തിലെ വീഴ്ച്ചക്കളിൽ ചിലത് മാത്രമാണ്. മാനന്തവാടി എം.എൽ.എ ഒ.ആർ കേളുവും പഞ്ചായത്ത് സ്റ്റാൻറ്റിങ്ങ് കമ്മിറ്റി ചെയർമാൻ അടക്കം പങ്കെടുത്ത യോഗത്തിൻ ഉണ്ടായിരുന്ന രണ്ടാൾക്ക് കോവിഡ് സ്ഥിതീകരിച്ചിടും പങ്കെടുത്തവർ ക്വാറൻറ്റെനിൽ പോകാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. ജനങ്ങൾക്കൊപ്പം നിൽകേണ്ടവർ ജനങ്ങളെ കേസെടുത്ത് ഒറ്റപ്പെടുത്താൻ ശ്രമിക്കുന്ന നടപടി പിൻവലിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. ബി ജി.കെ ,ശ്രീലക്ഷ്മി.കെ.വി, രോഹിത് ബോധി, സിജു പൗലോസ്‌,ഷൈജൽ.വി സി തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *